![kohli](/wp-content/uploads/2018/10/kohli.jpg)
ഡൽഹി : ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ബാറ്റ്സ്മാന്‍ കരുണ്‍ നായരെ ഒഴിവാക്കയതിനെക്കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി. കരുണ്‍ നായരെ ഒഴിവാക്കയതിനെക്കുറിച്ച് സെലക്ടര്‍മാര്‍ തന്നെ പ്രതികരിച്ചിട്ടുണ്ടെന്നും ടീം സെലക്ഷന്‍ ഒരിക്കലും തന്റെ ജോലിയല്ലെന്നും അദ്ദേഹം പറഞ്ഞു.
സെലക്ടര്‍മാര്‍ അവരുടെ ജോലി ചെയ്യുന്നു ഞാൻ എന്റെ ജോലിയും ചെയ്യുന്നു. അവരുടെ തീരുമാനങ്ങളിൽ ഇടപെടേണ്ട ആവശ്യമില്ല തനിക്കെന്നും കൊഹ്‌ലി വ്യക്തമാക്കി.തീരുമാനമെടുക്കുന്നത് എല്ലാവരും കൂടി ഒരുമിച്ച് ഒരുസ്ഥലത്തിരുന്നാണെന്ന തെറ്റായ ധാരണയുടെ പുറത്താണ് ആശയക്കുഴപ്പമുണ്ടാകുന്നത്. ക്യാപ്റ്റനും ടീം മാനേജ്മെന്റിനും ടീം സെലക്ഷനില്‍ നിര്‍ണായക സ്വാധീനമുണ്ടെന്ന മുന്‍ധാരണ തെറ്റാണെന്നും കൊഹ്‌ലി വ്യക്തമാക്കി.
കൂടാതെ അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിലും ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റിലും ടീമിലുണ്ടായിരുന്ന കരുണ്‍ നായര്‍ക്ക് ഒരു മത്സരത്തില്‍പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments