കടുത്തുരുത്തി : തെങ്ങിന് മുകളിൽ തൈകൾ കണ്ട് അമ്പരന്ന് നാട്ടുകാർ. കല്ലറ പഞ്ചായത്തിലെ മുണ്ടാർ പാറേൽ കോളനിയിലെ അനീഷ് ഭവൻ അഭിലാഷിന്റെ വീട്ടുമുറ്റത്തെ തെങ്ങിലാണ് തേങ്ങയ്ക്കു പകരം തെങ്ങിൻ തൈകൾ ഉണ്ടാകുന്നത്.
30 വർഷമെങ്കിലും പഴക്കമുള്ള തെങ്ങിൽ മറ്റു തെങ്ങുകളിലെ പോലെ പൂവ് വരികയും വിടരുകയും ചെയ്യുന്നുണ്ട്. എന്നാൽ തേങ്ങയ്ക്കു പകരം തൈകളാണ് തെങ്ങിന്റെ മണ്ടനിറയെ. ആദ്യമൊക്കെ അദ്ഭുതമായിരുന്നുവെങ്കിലും ഇപ്പോൾ കണ്ടുപഴകിയതായി പരിസരവാസികൾ പറഞ്ഞു.
തേങ്ങയ്ക്കു പകരം തെങ്ങിലുണ്ടാകുന്ന തെങ്ങിൻതൈകൾ പറിച്ചുമാറ്റി കുഴിച്ചുവച്ചെങ്കിലും വേരുപിടിക്കാതെ ഉണങ്ങിനശിച്ചതായും ഇവർ പറഞ്ഞു. ഇപ്പോൾ തെങ്ങിൻകവിളിൽ നൂറോളം തെങ്ങിൻ തൈകളാണുള്ളത്.തെങ്ങ് വളർച്ചയെത്തിയിട്ടും ഇതുവരെ ഒറ്റ തേങ്ങപോലും ലഭിച്ചിട്ടില്ല.
Post Your Comments