വാഴക്കുളം: കടഉടമയെ മർദ്ദിച്ചവശനാക്കി കനാലിൽ തള്ളി കട കൊള്ളയടിച്ചു. ശ്രീ മഹാദേവ ക്ഷേത്രത്തിന് എതിർവശത്തുള്ള കടയിലാണ് സംഭവം. ഇവിടെ ഒറ്റയ്ക്ക് താമസിച്ചിരുന്ന പൂവത്തിങ്കൽ ശിവൻ പി.കെ. (68) യെ മർദിച്ച് ബന്ധിച്ചശേഷം ഒരു കിലോമീറ്റർ അകലെ കനാലിൽ ഉപേക്ഷിക്കുകയായിരുന്നു. സമീപത്തുള്ള വീട്ടുകാരാണ് ഇയാളെ രക്ഷിച്ചത്.
സാരമായി പരിക്കേറ്റ ഇയാളെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി ഒരു മണിയോടെ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയ ശിവനെ മുഖം മറച്ച മൂന്ന് പേർ ചേർന്ന് മർദിക്കുകയായിരുന്നു. തുടർന്ന് ബന്ധിച്ച ശേഷം ജീപ്പിൽക്കയറ്റി കൊണ്ടുപോയി. വാഹനം വാങ്ങുന്നതിനായി സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപയും അടുത്തിടെ വാങ്ങിയ സ്വർണമാലയും കവർന്നതായി ഇയാൾ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. വഴിത്തല പൂതക്കാവിലാണ് ഭാര്യയും മക്കളും താമസിക്കുന്നത്.
മോഷ്ടാക്കൾ മോഷണത്തിനു ശേഷം തെളിവ് നശിപ്പിക്കാനായി കടയ്ക്കുള്ളിൽ തീയിട്ടതായും പോലീസ് പറഞ്ഞു. ഫ്രിഡ്ജ് ഉൾപ്പെടെ കടയിലുണ്ടായിരുന്നതെല്ലാം കത്തിനശിച്ചു.
Post Your Comments