
കൊളംബോ: ശ്രീലങ്കയില്‍ ആഭ്യന്തര യുദ്ധം നടന്ന മേഖലയിൽ നിന്ന് കണ്ടെടുത്തത് 150 അസ്ഥികൂടങ്ങള്‍
. തമിഴ്പുലികളും സൈന്യവും തമ്മില്‍ ശ്രീലങ്കയില്‍ 30 വര്‍ഷം ആഭ്യന്തര യുദ്ധം നടന്ന മേഖലയില്‍നിന്ന് 151 പേരുടെ അസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.
ഇവിടെ നിർമ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് കഴിഞ്ഞ മാര്‍ച്ചില്‍ അസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങള്‍ ആദ്യം കണ്ടെത്തിയത്. ഇതിനു പിന്നാലെ അധികൃതര്‍ പ്രദേശത്ത് ഖനനം നടത്തിയിരുന്നു. മന്നാര്‍ മജിസ്ട്രേട്ട് കോടതിയിലെ പ്രത്യേക മുറിയില്‍ സൂക്ഷിച്ചിട്ടുള്ള അസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങള്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കും.
.ഇവിടെ മന്നാര്‍ ജില്ലയില്‍ കണ്ടെത്തിയ അസ്ഥികൂടങ്ങളില്‍ 14 എണ്ണം കുട്ടികളുടേതാണെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
Post Your Comments