പന്തളം: സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാനുള്ള തീരുമാനത്തിനെതിരായ സമരങ്ങളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പന്തളം കൊട്ടാരത്തിലെത്തി രാജകുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിലപാട് മാറ്റി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കോടതിയില്‍ സ്വീകരിച്ച അതേ നിലപാടില്‍ തന്നെ യുഡിഎഫ് ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച്ച ഉപവാസസമരം നടത്തും. വ്യാഴാഴ്ച്ച മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരുടെ യോഗം വിളിച്ചിട്ടുണ്ട്. തുടര്‍നടപടികള്‍ വ്യാഴാഴ്ച്ച തീരുമാനിക്കും. ശബരിമല വിഷയത്തില്‍ സ്വീകരിക്കാന്‍ കഴിയുന്ന നിയമനടപടികളെക്കുറിച്ച് ആലോചിച്ച് പ്രതിപക്ഷം നടപടികളുമായി മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Post Your Comments