ബിഗ് ബോസ് ഹൗസിൽ ഏറെ ചർച്ചയായ ഒന്നായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും പ്രണയം. ഇത് ഗെയിമിന്റെ ഭാഗമാണെന്നായിരുന്നു മിക്കവരുടെയും സംശയം. എന്നാൽ ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം തങ്ങളുടെ പ്രണയം സത്യമാണെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. ഇപ്പോൾ വിവാഹക്കാര്യത്തെക്കുറിച്ച് തുറന്നുപറയുകയാണ് പേളി.
ബിഗ് ബോസ് തുടങ്ങി രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അങ്ങോട്ടും നോക്കാന്‍ തുടങ്ങി. ദീപന് ആയിരുന്നു ആദ്യമൊക്കെ ഞാൻ മുട്ട നൽകിയിരുന്നത്. പിന്നീടത് ശ്രീനിഷിന് നൽകാൻ തുടങ്ങി. ശ്രീനിഷിന്റെ അടുത്ത് സംസാരിച്ചുകൊണ്ടിരുന്നാല്‍ എത്രയായാലും സമയം പോകുന്നതേ അറിയില്ല. ശ്രീനിഷിന്റെ അടുത്തിരിക്കുമ്പോൾ കറന്റ് അടിക്കുന്ന ഒരു ഫീലാണ്. പ്രണയം എനിക്ക് ഗെയിമില്ല. അത് യഥാര്‍ഥമാണ്. ഗെയിമില്‍ നിന്ന് പുറത്തുവന്നപ്പോള്‍ പലരിലും മാറ്റങ്ങളുണ്ടായെങ്കിലും ശ്രീനി ഇപ്പോഴും അതേ വ്യക്തിയാണ്. ബിഗ് ബോസ്സിലെ അനുഭവങ്ങള്‍ ഞങ്ങള്‍ ഒരുമിച്ച് അനുഭവിച്ചതുകൊണ്ട് ഞാന്‍ എന്തു പറയുമ്പോഴും അത് എങ്ങനെയാണെന്ന് ശ്രീനിക്കും ശ്രീനി പറയുന്നത് എന്താണ് എന്നത് എനിക്കും അറിയാം. ഇങ്ങനെയൊരു അനുഭവം എല്ലാവര്ക്കും കിട്ടില്ല. ഡാഡിയുമായി ഫോണിൽ സംസാരിപ്പിച്ചു. ഇനി മമ്മിയോടും പറയണം. എന്‍ഗേജ്മെന്റ് ഉടന്‍ നടക്കും, കല്യാണം ഉടന്‍ തന്നെ ഉണ്ടാകുമെന്നും പേളി വ്യക്തമാക്കുന്നു.
Post Your Comments