കൊച്ചി : പുരാവസ്തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയ മോന്‍സണ്‍ മാവുങ്കലിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. മോന്‍സണ്‍ മാവുങ്കലിന് സിനിമാ-രാഷ്ട്രീയ പ്രമുഖരുമായും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധമാണുള്ളത്. ഇത് തെളിയിക്കുന്ന നിരവധി ഫോട്ടോകളും വീഡിയോകളും ഇതിനോടകം പുറത്തുവന്നു. ഇതിനിടയിൽ ഡൊണാൾഡ് ട്രംപുമായി ബിസിനസ് നടത്താൻ ഒരുങ്ങുകയാണെന്ന മോന്‍സന്റെ വെളിപ്പെടുത്തലും ശ്രദ്ധേയമാകുന്നു. നടന്‍ ബാല പങ്കുവച്ച വീഡിയോയിൽ ആണ് ഇക്കാര്യമുള്ളത്.
2020 ജൂലൈ എട്ടിനാണു ബാല തന്റെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ മോന്‍സനെക്കുറിച്ചുള്ള വീഡിയോ പങ്കുവച്ചത്. മോന്‍സനെ താരം സഹോദരതുല്യനെന്ന് വിശേഷിപ്പിക്കുകയും ഇയാളുടെ കഴിവുകളെ പുകഴ്ത്തുകയും ചെയ്യുന്നുണ്ട്. ട്രംപിന്റെ കുടുംബവുമായി ബന്ധപ്പെട്ട് താന്‍ ബിസിനസ് ചെയ്യാന്‍ ആലോചിച്ചിട്ടുണ്ടെന്നും ചരിത്രമുറങ്ങുന്ന ഇസ്ലാമിക പുരാവസ്തുക്കള്‍ തന്റെ കൈവശമുണ്ടെന്നും അതിന്റെ ബിസിനസ് നടത്താനായി ട്രംപിന്റെ കമ്പനിയുമായി ചര്‍ച്ച നടത്തിയെന്നും വീഡിയോയിൽ മോന്‍സണ്‍ പറയുന്നു. ട്രംപുമായി ചേർന്ന് ബിസിനസ് കാര്യങ്ങള്‍ ചർച്ച ചെയ്തു മുന്നോട്ട് പോകുന്നതിനിടയിലാണ് ലോക്ഡൗണ്‍ വന്നതെന്നും മോന്‍സണ്‍ ബാലയോട് പറഞ്ഞു.
അതേസമയം, മോൺസന്റെ വീട്ടിൽ സന്ദർശനത്തിനെത്തിയവരിൽ അമൃതാനന്ദമയി, ചലചിത്ര നടി മല്ലികാ സുകുമാരന്‍, കൊല്ലത്തെ യുഡിഎഫ് നേതാക്കള്‍ തുടങ്ങിയവരുമുണ്ട്. നേരത്തെ, മോഹന്ലാല്, ടോവിനോ തോമസ്, പേർളി മാണി, ശ്രീനിവാസൻ തുടങ്ങിയവരുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
Post Your Comments