KeralaLatest News

ശബരിമലയിലെ സ്ത്രീ പ്രവേശനം; കോടതി വിധിക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന് ചേരും

തിരുവനന്തപുരം: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന് ചേരും. ശബരിമലയില്‍ ഒരുക്കേണ്ട സുരക്ഷ ക്രമികരണങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചനകള്‍. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി ഒരു ടേമായി ചുരുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഇതിന് ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയേക്കും. ബാര്‍ കോഴക്കേസിലെ തുടരന്വേഷണത്തിന് അനുമതി നല്‍കുന്നതും പരിഗണിച്ചേക്കും. സംസ്ഥാന പുനര്‍നിര്‍മ്മാണത്തിന് സാമ്ബത്തിക സഹായം തേടി മന്ത്രിമാര്‍ വിദേശത്തേക്ക് പോകുന്നതും കെപിഎംജി യുടെ റിപ്പോര്‍ട്ടും പരിഗണനക്ക് വരാന്‍ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button