![m mukundan](/wp-content/uploads/2018/10/m-mukundan.jpg)
തിരുവനന്തപുരം: ഭാര്യയുടെയും മകളുടെയും കൈപിടിച്ച് മലയ്ക്ക് പോകുമെന്ന് പ്രശസ്ത എഴുത്തുകാരൻ എം.മുകുന്ദന്‍. സുപ്രീം കോടതി വിധിയിലൂടെ അതിനുള്ള അവസരം കൈവന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.വളരെ വിപ്ലവകരമായ ഒരു വിധിയാണ് സുപ്രീം കോടതിയുടേത്. ഭാര്യയുടെയും മകളുടെയും കൂടെ മലചവിട്ടാന്‍ കഴിയുമെങ്കില്‍ അതില്‍ കൂടുതല്‍ എന്താണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകളെ ഇഷ്ടപ്പെടാത്ത ഏതെങ്കിലും ദൈവമുണ്ടോ. ശ്രീകൃഷ്ണ ഭഗവാന്‍ എത്ര ഗോപികമാരോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ശിവന്റെ ശക്തി മുഴുവന്‍ പാര്‍വതിയാണെന്നാണു പറയുന്നത്. നമ്മുടെ നാട്ടിലെ എത്രയോ ക്ഷേത്രങ്ങളിലെ ആരാധനാമൂര്‍ത്തികള്‍ സ്ത്രീയല്ലേ. എന്തിനാണ് സ്ത്രീകളെ ശബരിമലയില്‍ നിന്ന് അകറ്റിനിര്‍ത്തുന്നത്. ആരാണ് ഇങ്ങനെയൊരു ആചാരമുണ്ടാക്കിയത്. ശബരിമല സ്വാമി സ്ത്രീകളെ ഇങ്ങോട്ടു കയറ്റരുതെന്ന് ഒരിക്കലും ആരോടും ആവശ്യപ്പെട്ടിട്ടില്ല. അദ്ദേഹം വ്യക്തമാക്കി.
മുമ്പ് വന്യമൃഗങ്ങളുടെ ശല്യമുണ്ടായിരുന്ന ശബരിമലയില്‍ പോയി തിരിച്ച് വരുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അങ്ങനെയായിരിക്കാം സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നത്. എന്നാല്‍ സ്ത്രീകളെ പാര്‍ശ്വവത്കരിക്കുന്ന കാലം അതിക്രമിച്ച് കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments