തിരുവനന്തപുരം : സിപി എം സംസ്ഥാന സമിതിയംഗം കോലിയക്കോട് കൃഷ്ണന് നായരുടെ മകന് ഡോ ടി ഉണ്ണിക്കൃഷ്ണന്റെ കിന്‍ഫ്രയിലെ നിയമനം ചട്ട വിരുദ്ധമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. കിന്‍ഫ്ര പ്രോജക്ട് ജനറല്‍ മാനേജര്‍ ഡോ ടി ഉണ്ണിക്കൃഷ്ണന് നിയമനം നേടിയത് വ്യാജരേഖകളുപയോഗിച്ചാണെന്നതിന് തെളിവുകള്‍ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് നിയമനം ചട്ട വിരുദ്ധമെന്ന് കാണിച്ച വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.
വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങളിലാണ് ക്രമക്കേട്. 2000ത്തിലാണ് ഉണ്ണിക്കൃഷ്ണന് പാലക്കാട് എന്‍ എസ് എസ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ബിടെക്ക് പാസായത്. എന്നാൽ കിന്‍ഫ്രയില്‍ നിയമനം നേടിയപ്പോള്‍ 1996ലാണ് ബിരുദം പൂര്‍ത്തീകരിച്ചതെന്ന തെറ്റായ വിവരം നല്കി. മൊഴി രേഖപ്പെടുത്തിയപ്പോള്‍ വിജിലന്‍സിനോട് ഉണ്ണിക്കൃഷ്ണന് 1998ലാണ് താന്‍ ബി ടെക്ക് പാസായതെന്നും പറയുകയുണ്ടായി. 2002ലാണ് ഉണ്ണിക്കൃഷ്ണനെ കിന്‍ഫ്രയില്‍ അസിസ്റ്റന്റ് മാനേജറായി നിയമിക്കുന്നത്. 2008നു ശേഷം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്ക് എം ഡിയായി അധികച്ചുമതലയും പ്രൊജക്ട് ജനറല്‍ മാനേജരാവുകയും ചെയ്തു.
Post Your Comments