കോഴിക്കോട്: പി എസ് സി പരീക്ഷ എഴുതിയവർ സർക്കാർ ജോലികിട്ടാതെ സെക്രട്ടേറിയേറ്റിനു മുൻപിൽ മുട്ടിലിഴയുമ്പോഴും കിൻഫ്രയിൽ (കേരള വ്യവസായ അടിസ്ഥാന സൗകര്യ വികസന കോർപറേഷൻ) പിൻവാതിൽ നിയമനം തുടരുന്നു. വ്യവസായ മന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്‌തിരുന്ന 3 പേരെയും മൾട്ടി ടാസ്‌കിങ് എക്‌സിക്യൂട്ടീവ് തസ്‌തികയിൽ സ്ഥിരമായി നിയമിക്കാൻ പട്ടിക നൽകി.
Read Also: കേരളം ഇനി ആര് ഭരിക്കും ? എബിപി-സി വോട്ടര്‍ സര്‍വെയുടെ പ്രവചനം ഇങ്ങനെ
വ്യവസായ വകുപ്പിലെ ഉന്നതോദ്യോഗസ്ഥന്റെ വീട്ടിലെ സഹായിയുടെ ബന്ധുവും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. സ്ഥിര നിയമനത്തിനു മുന്നോടിയായി ഈ 7 പേരെയും കിൻഫ്രയിൽ വിവിധ തസ്‌തികകളിൽ താൽക്കാലികമായി നിയമിച്ചു. ഇന്നു പേരിനൊരു പരീക്ഷ എഴുതുന്നതോടെ ഇവർക്കു സ്ഥിര നിയമനമാകും. അതോടൊപ്പം ഉന്നത സിപിഎം നേതാവിന്റെ മകന്റെ ശമ്പളം 60,000 രൂപയിൽ നിന്ന് 2 ലക്ഷത്തോളമാക്കി ഉയർത്തി. 4 വർഷത്തെ കുടിശികയും നൽകാൻ സർക്കാർ ഉത്തരവിട്ടു.
മാനേജർ തലത്തിനു താഴെയുള്ള എല്ലാ തസ്‌തികകളിലും ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസ് നിയമാവലി പ്രകാരം പി എസ് സി വഴി നിയമനം നടത്തണമെന്നാണു ചട്ടമെങ്കിലും സ്വകാര്യ ഏജൻസിയാണു കിൻഫ്രയിലെ നിയമനത്തിന് ചുക്കാൻ പിടിക്കുന്നത്.
Post Your Comments