കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് കമാല്‍ പാഷ പ്രതികരിച്ചു. ശബരിമല വിഷയം കോടതിയുടെ മുന്നില്‍ വരേണ്ടിയിരുന്ന വിഷമായിരുന്നില്ലെന്നാണ് ജസ്റ്റിസ് ബി കമാല്‍ പാഷയുടെ അഭിപ്രായം. ഏറെക്കാലമായി തുടര്‍ന്നുവരുന്ന ആചാരം കോടതിയുടെ മുന്നില്‍ വരേണ്ട കാര്യമില്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ടു കോടതിയില്‍ നല്‍കിയ ഹര്‍ജിക്ക് എന്തു പ്രസക്തിയാണ് ഉള്ളതെന്നു മനസ്സിലാകുന്നില്ലെന്നും ശബരിമലയില്‍ സ്വയാര്‍ജിത നിയന്ത്രണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലൂടനീളം ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും കയറാമെന്ന വിധിയില്‍ പ്രതിഷേധം അലയടിക്കുകയാണ്. ഇതൊക്കെ വലിയ സാമൂഹ്യ പ്രശ്‌നങ്ങളായി കണ്ടു ജുഡിഷ്യറിയുടെ വിലയേറിയ സമയം കളയരുതെന്നാണ് കമാല്‍ പാഷയുടെ വാദം.
സ്ത്രീ സുരക്ഷയ്ക്കായി വനഭൂമി വിട്ടു നല്‍കണമെന്ന ആവശ്യം പ്രായോഗികമല്ല. പട്ടിണി കിടക്കുന്നവര്‍, ഭവന രഹിതര്‍, വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവര്‍, പ്രാഥമിക സൗകര്യങ്ങള്‍ പോലും ലഭിക്കാത്തവര്‍ തുടങ്ങിയവയൊക്കെ ചര്‍ച്ച ചെയ്യപ്പെടേണ്ട സമയത്തു ശബരിമലയും സ്വവര്‍ഗബന്ധവും വിവാഹേതര ബന്ധവും ഒക്കെ ചര്‍ച്ച ചെയ്തു സമയം കളയുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതൊക്കെ വലിയ സാമൂഹ്യ പ്രശ്‌നങ്ങളായി കണ്ടു ജുഡിഷ്യറിയുടെ വിലയേറിയ സമയം കളയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമലയില്‍ ഇനി സ്ത്രീകളെ മേല്‍ശാന്തിയാക്കണം എന്ന ആവശ്യം ഉയര്‍ന്നേക്കാം. കോടതിക്കു മുന്നില്‍ ഒരു വിഷയം വന്നാല്‍ അതില്‍ തീര്‍പ്പുണ്ടാകും. തീര്‍പ്പാക്കാതെ വേറെ മാര്‍ഗമില്ല. അത് തന്നെയാണ് ഇവിടെയും സംഭവിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. തെറ്റുപറ്റി എന്നു തുറന്നു പറയാനുള്ള ആര്‍ജവം എല്ലാവരും കാണിക്കണം. തെറ്റ് ആര്‍ക്കും സംഭവിക്കാം, എന്നാല്‍ അതിനെ ന്യായീകരിക്കുന്നത് ശരിയല്ലെന്നും കമാല്‍ പാഷ വ്യക്തകമാക്കി.
Post Your Comments