![](/wp-content/uploads/2018/10/jayabharathi.jpg)
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കി നടി ജയഭാരതി. പളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനായാണ് അവര്‍ 10 ലക്ഷം രൂപ നല്‍കിയത്. നേരത്തെ നടന്മാരായ മോഹന്‍ലാല്‍ 25 ലക്ഷവും, മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 25 ലക്ഷവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.
യേശുദാസ് കഴിഞ്ഞ ദിവസം 10 ലക്ഷം രൂപ നല്‍കിയിരുന്നു. ബോളിവുഡ് താരങ്ങളുടെ നേതൃത്വത്തില്‍ നവകേരള നിര്‍മിതിക്ക് ഫണ്ട് കണ്ടെത്തുന്നതിനായി വണ്‍ കേരള വണ്‍ കണ്‍സര്‍ട്ട് എന്ന താരനിശ നടത്താനും തീരുമാനമുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമാ താരങ്ങളും കേരളത്തിലെ പ്രളയക്കെടുതി നേരിടുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.
Post Your Comments