ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പട്ടണം ഇനി മുതൽ ക്യാമറാ കണ്ണിൽ. വർധിച്ചുവരുന്ന അപകടങ്ങളും കുറ്റകൃത്യങ്ങളും തടയാൻ ഇരിങ്ങാലക്കുട പോലീസ് പട്ടണത്തെ ക്യാമറ നിരീക്ഷണത്തിലാക്കുന്നത് .
ക്യാമറ നിരീക്ഷണ സംവിധാനം ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നിർദേശമനുസരിച്ചാണ് പോലീസ് പദ്ധതി ഒരുക്കുന്നത്. കെ.എസ്.ഇ. ലിമിറ്റഡ് കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടിൽനിന്ന് 22 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. മുപ്പതിൽ അധികം ക്യാമറകൾ സ്ഥാപിക്കാനും അവയുടെ വാർഷിക അറ്റകുറ്റപ്പണികൾക്കുമായി എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തെയാണ് സമീപിച്ചിരിക്കുന്നത്.
ദിനംപ്രതി വർധിച്ച് വരുന്ന വർധിച്ചു വരുന്ന അപകടങ്ങളും കുറ്റകൃത്യങ്ങളും തടയാൻ ഇവ അനിവാര്യമാണെന്ന് അധികൃതർ പറഞ്ഞു.
Post Your Comments