Latest NewsIndiaInternational

ഭൂകമ്പത്തിൽ തകർന്ന ഇന്തോനേഷ്യയ്ക്ക് ഇന്ത്യയുടെ സഹായം: വ്യോമസേന സംഘം ഇന്തോനേഷ്യയിലേക്ക്

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇന്ത്യന്‍ വ്യോമസേനയുടെ സംഘം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭൂകമ്പം മൂലം ദുരതിമനുഭവിക്കുന്ന ഇന്തോനേഷ്യയ്ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായം വാഗ്ദാനം ചെയ്തു. ഇതിന്റെ ഭാഗമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇന്ത്യന്‍ വ്യോമസേനയുടെ സംഘം ഇന്തോനേഷ്യയിലേക്ക് പുറപ്പെടും.Image result for indonesia earthquake today

ഇത് കൂടാതെ 37 പേരടങ്ങുന്ന ആരോഗ്യ വിദഗ്ദ്ധരുടെ ഒരു സംഘവും ഒരു സി-130 വിമാനത്തില്‍ ഇന്തോനേഷ്യയിലേക്ക് പുറപ്പെടും. ഇവരുടെ പക്കല്‍ ജനറേറ്ററുകള്‍ എക്‌സ്-റേ മെഷീന്‍ വരെയുണ്ട്. Image result for indonesia earthquake india help

1,200 പേര്‍ കൊല്ലപ്പെട്ട ഭൂകമ്പത്തിന് ദുരിതാശ്വാസം നല്‍കാനായി 35 ടണ്‍ ദുരിതാശ്വാസ സാമഗ്രികളുമായി ഒരു സി-17 വിമാനം  പുറപ്പെട്ടിട്ടുണ്ട്.Image result for indonesia earthquake today

അവിടുന്ന ആ വിമാനം ഇന്തോനേഷ്യയിലേക്ക് ചെല്ലുന്നതായിരിക്കും. ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയുമായി പ്രധാനമന്ത്രി സംസാരിച്ചിരുന്നു. അദ്ദേഹം തന്റെ അനുശോചനം വിഡോഡോയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button