ദുബായ് : വനിതാ ജീവക്കാരിയോട് അപമര്യാദയായി പെരുമാറിയ കടയുടമയ്ക്കെതിരെ നടപടി. ഖുസൈസിലെ ഒരു കടയുടെ ഉടമയാണ് സ്ഥാപനത്തിലെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
കാര്‍ പാര്‍ക്കിങ് ഏരിയയില്‍ വാഹനം നിർത്തിയശേഷം യുവതിയോട് അവിടെയെത്താൻ പ്രതി ആവശ്യപ്പെടുകയായിരുന്നു. സാധനങ്ങൾ എടുക്കാൻ എന്നുകരുതി എത്തിയ യുവതിയോട് പ്രതി സംസാരിക്കണമെന്ന് പറഞ്ഞു.കച്ചവടത്തിലെ പ്രതിസന്ധിയെക്കുറിച്ച് സംസാരിച്ച ശേഷം പോകാനൊരുങ്ങുമ്പോള്‍ തനിക്ക് ഒരു ദിവസത്തെ ലീവ് വേണമെന്നും അടുത്ത ദിവസം തന്റെ കുട്ടിയുടെ ജന്മദിനമാണെന്നും യുവതി ആവശ്യപ്പെട്ടു.
ഉടനെ കാറിന്റെ ഡോറുകള്‍ ലോക്ക് ചെയ്ത ശേഷം തനിക്ക് ലീവിന് പകരം തനിക്ക് ചിലത് ആവശ്യമുണ്ടെന്ന് അറിയിച്ചു. ശേഷം അപരമര്യാദയായി സ്പര്‍ശിച്ചുതുടങ്ങി. യുവതി എതിര്‍ത്തതോടെ മുടിയില്‍ പിടിച്ച് വലിച്ച് ബലമായി ഉപദ്രവിക്കാന്‍ ആരംഭിച്ചു.വസ്ത്രം വലിച്ചൂരാന്‍ ശ്രമിച്ചപ്പോള്‍ യുവതി ഉച്ചത്തില്‍ നിലവിളിച്ചു. ഇതോടെ ഇയാള്‍ ആ ശ്രമം ഉപേക്ഷിച്ചു. ആരോടെങ്കിലും സംഭവം പറഞ്ഞാല്‍ കനത്തവില നല്‍കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി.
തിരികെ താമസസ്ഥലത്തെത്തിയ യുവതി ഒപ്പം താമസിക്കുന്ന സുഹൃത്തിനോടും സഹോദരിയോടും കാര്യം പറഞ്ഞു. തുടര്‍ന്ന് പോലീസിലും പരാതി നല്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് മൂന്ന് മാസം തടവ് ശിക്ഷയാണ് വിധിച്ചത്. ശിക്ഷ അനുഭവിച്ചശേഷം നാടുകടത്തും.
Post Your Comments