KeralaLatest News

സിബിഎസ്ഇ സ്‌കൂള്‍ കായികമേളക്ക് ഈ മാസം തുടക്കം കുറിക്കും

തിരുവനന്തപുരം: സിബിഎസ്ഇ സ്‌കൂള്‍ കായികമേളക്ക് ഈ മാസം തുടക്കമാകും. ഈ മാസം 6 മുതല്‍ 9 വരെ പാലായിലാണ് നടത്തുക . മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്‍ഡ്യ ഗുരുകുലം പബ്ലിക് സ്‌കൂളാണ് ഈ വര്‍ഷം മേളയുടെ സംഘാടകര്‍. പാലാ മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്കിലാണ് കായികമേള നടക്കുക.
കാസര്‍ഗോഡ് മുതല്‍ ത്യശൂര്‍ വരെയുള്ള ജില്ലകളിലെ സ്‌കൂളുകള്‍ അടങ്ങുന്ന ക്ലസ്റ്റര്‍10, എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ സകൂളുകള്‍ ഉള്‍പ്പെടുത്തിയുള്ള ക്ലസ്റ്റര്‍ പതിനൊന്ന് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുക.

കായികമേളയിൽ 66 ഇനങ്ങള്‍ വീതം രണ്ടു ക്ലസ്റ്ററുകളില്‍ ആയി 132 ഇനങ്ങളില്‍ ഫൈനല്‍ നടക്കും. 11 വയസ്സില്‍ താഴ, 17 വയസില്‍ താഴെ, 19 വയസ്സില്‍ താഴെ എന്നീ വിഭാഗങ്ങളില്‍ ആണ്‍പെണ്‍ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടക്കും.
പൂര്‍ണമായും ഗ്രീന്‍ പ്രൊട്ടോകോള്‍ നടപ്പിലാക്കികൊണ്ട് ആണ് സംഘാടകരായ ലേബര്‍ ഇന്‍ഡ്യ ഗുരുകുലം പബ്ലിക് സ്‌കൂള്‍ ഈ വര്‍ഷം കായിക മേള സംഘടിപ്പിക്കുക. മേളയുടെ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. കേരളം നേരിട്ട പ്രളയക്കെടുതിയോടനുബന്ധിച്ചു ഈ വര്‍ഷം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താത്ത സ്‌കൂളുകള്‍ക്കായി ഓഫ്‌ലൈനായും കുട്ടികളെ രജിസ്റ്റര്‍ ചെയ്യിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കായികമേളക്ക് എത്തുന്ന കുട്ടികള്‍ക്കായി ഭക്ഷണതാമസവാഹന സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button