ബാലഭാസ്‌കര്‍ ഓര്‍മ്മയാകുമ്പോള്‍ അദ്ദേഹം ബാക്കിവെച്ച ഇഷ്ടങ്ങളും പങ്കുവെച്ച ആഗ്രഹങ്ങളും വീണ്ടെടുക്കുകയാണ് ആരാധകർ . വണ്ടികളോട് പ്രത്യേക പ്രിയമുള്ളയാളായിരുന്നു ബാലഭാസ്‌കര്‍. എന്നാൽ അതേ വാഹനം തന്നെ സ്വന്തം ജീവനും മകളുടെ ജീവനും കവർന്നെടുത്തത് അത്ഭുതപ്പെടുത്തുന്നു.
‘എനിക്ക് കംഫര്‍ട്ടബിളും സേഫും ആയിട്ടുള്ള വണ്ടികളാണ് ഇഷ്ടം. സ്മൂത്ത് ആയ, എലഗന്റ് ആയ വാഹനങ്ങളോട് പ്രിയമുണ്ട്..’, കറുത്ത സാന്‍ഡ്രോ ആയിരുന്നു ആദ്യം വാങ്ങിയ വാഹനം. അത് വാങ്ങിയത് ആദ്യ വിവാഹവാര്‍ഷിക ദിനത്തില്‍ ബാലഭാസ്കർ പറഞ്ഞു.
ആ വാഹനത്തോട് ബാലഭാസ്‌കറിനും ഭാര്യക്കും വൈകാരികമായ ഒരടുപ്പം ഉണ്ടായിരുന്നു. പിന്നീട് വാങ്ങിയത് ഫിയസ്റ്റ ആണ്. സാന്‍ഡ്രോ പവര്‍ സ്റ്റിയറിങ്ങ് അല്ലായിരുന്നു. അതോടിക്കുമ്പോള്‍ കൈക്ക് വേദന അനുഭവപ്പെട്ടു തുടങ്ങി. അത് വയലിന്‍ വായിക്കുന്നതിനെ ബാധിക്കുമെന്നതുകൊണ്ടാണ് ആ വാഹനം വേണ്ടെന്നു വെച്ചത്. രണ്ടു വാഹനങ്ങള്‍ കുറച്ച് അഹങ്കാരമാണെന്നു തോന്നിയപ്പോള്‍ ആ കറുത്ത സാന്‍ഡ്രോ വിറ്റു.
സംഗീതത്തോളം അല്ലെങ്കിലും യാത്രകളെയും പ്രണയിച്ചിരുന്നു ബാലു. ഏറ്റവും പ്രിയം ഓട്ടോയിലെ യാത്ര. ഓട്ടോയില്‍ സഞ്ചരിക്കുമ്പോള്‍ വല്ലാത്തൊരു സ്വസ്ഥത അനുഭവപ്പെടാറുണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അത്തരം ഓട്ടോയാത്രകളില്‍ ബാലു സന്തോഷം കൊണ്ട് ഉറക്കെ പാടാറുണ്ടായിരുന്നു. ചിലപ്പോള്‍ ഭാര്യ കയ്യില്‍ നുള്ളിയിട്ട് പതുക്കെ പാടാന്‍ പറയുമായിരുന്നു.
എന്നാല്‍ ഡ്രൈവിങ്ങില്‍ കൂടുതല്‍ തഴക്കം വന്ന് വാഹനങ്ങള്‍ കയ്യില്‍ ഒതുങ്ങും എന്നായതോടെ അശ്രദ്ധമായി വണ്ടി ഓടിക്കാറുണ്ടെന്ന് സുഹൃത്തുക്കള്‍ പരാതി പറയുമായിരുന്നു. അതില്‍ അല്‍പം സത്യമുണ്ടെന്ന് അദ്ദേഹം അന്ന് സമ്മതിക്കുകയും ചെയ്തു. മറ്റൊന്നും കൊണ്ടല്ല, പലപ്പോഴും മറ്റു പല ചിന്തകളാകും മനസില്‍. പരിപാടികളെക്കുറിച്ചോര്‍ക്കും, കണക്കുകൂട്ടലുകള്‍ നടത്തും ബാലു പറഞ്ഞു.
Post Your Comments