കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ രാഹുല്‍ ഈശ്വറിന്റെ നിലപാടിനെ പരിഹസിച്ച് എഴുത്തുകാരി ശാരദക്കുട്ടി. പരിഷ്‌കാരത്തിന്റെ കോട്ടിലും സൂട്ടിലും വരുന്ന ഇത്തരം ജെന്റില്‍മാന്‍മാരെ ഞങ്ങള്‍ സ്ത്രീകളാരും നല്ലയാളുകളെന്നോ ജെന്റില്‍മാന്‍മാരെന്നോ വിളിക്കില്ലെന്ന് ശാരദക്കുട്ടി ഫേസ്ബുക്കിലൂടെ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പരിഷ്കാരത്തിന്റെ കോട്ടിലും സൂട്ടിലും വന്നിരിക്കുന്ന തന്ത്രശാലിയായ പിന്തിരിപ്പന്‍ രാഹുല്‍ ഈശ്വറിന്റെ ഓരോ കോലംകെട്ട് കാണുമ്ബോഴും എനിക്കോര്‍മ്മ വരുന്ന ഒരു ഡയലോഗുണ്ട്.
“ഇങ്ങനത്തെ വഷളത്തങ്ങളാണ് ജന്റില്‍മാന്റെ ലക്ഷണം ന്നു വെച്ചാല്‍ ജന്റില്‍മാന്‍ തന്ന്യാ. പക്ഷേ ഞങ്ങളാരും – സ്ത്രീകളാരും തന്നെ ഈ കൂട്ടരെ ‘പതാക’ക്കാരെ നല്ലാളുകളാ,ജന്റില്‍മാനാന്നു പറയില്ല.” .
1948 ല്‍ നമ്ബൂതിരിസ്ത്രീകളെഴുതി അവര്‍ തന്നെ അവതരിപ്പിച്ച തൊഴില്‍ കേന്ദ്രത്തിലേക്ക് എന്ന നാടകത്തിലാണ്, സവര്‍ണ്ണ നവോത്ഥാനവുമായി ബന്ധപ്പെട്ട അന്നത്തെ മറ്റൊരു രചനയിലും പ്രശ്നവത്കരിക്കപ്പെടാത്ത ഈ പരാമര്‍ശമുള്ളത്. .
പുരോഗതിക്കു തുരങ്കം വെക്കുന്ന ‘പതാക’ക്കാര്‍ക്കെതിരെയുള്ള ആദ്യ മുന്നറിയിപ്പായിരുന്നു ഇത്. .
പരിഷ്കാരിയെന്ന മട്ടില്‍ പ്രത്യക്ഷപ്പെടുന്ന അറുപഴഞ്ചനായ ഒരു വക്കീലാണതിലെ രാഹുലീശ്വര്‍. ഇംഗ്ലീഷൊക്കെ അറിയാം. അയാള്‍ രാവിലെ വാളും പരിചയുമെടുത്ത് പയറ്റു പരിശീലിക്കുന്നു. പുരോഗമന ചിന്തയും സ്വാതന്ത്ര്യബോധവുമുള്ള ഭാര്യ ചോദിക്കും .
“ദേയ്.. ഇതെന്താണ് ഈ വാളും പരിചേം ഒക്യായിട്ട്?” .
വക്കീല്‍: “ഇതാണ് ആറെസ്സെസ്സ്. അതിന്റെ വാളണ്ടിയര്‍ പരിശീലകനാ.. കേട്ടിട്ടില്ലേ രാഷട്രീയ സ്വയം സേവക് സംഘമെന്ന്.. ” .
അയാളെയും പഴമയുടെ ചിതലരിച്ചു കഴിഞ്ഞ തറവാടും വിട്ടിട്ടാണ് തന്റെ സ്വാതന്ത്ര്യവുമെടുത്തു കൊണ്ട് ദേവകി ഇറങ്ങിപ്പുറപ്പെട്ടത്.ദേവകി പറഞ്ഞതേ എനിക്കും പറയാനുള്ളു. ഞങ്ങളാരും ഇങ്ങനൊള്ളോരെ ജന്‍റില്‍ മാനെന്നു പറയാറില്ല. നിങ്ങളങ്ങനെയാണെന്നു വെച്ചാല്‍ ആയിക്കോ. .
(Rടട എന്നത് നാടകത്തിലെ പരാമര്‍ശമാണ്.രാഹുല്‍ പിന്തുടരുന്ന അഴുകിയ ബ്രാഹ്മണ ബോധമെന്നു തന്നെ അതിന്റെ അര്‍ഥം) .
Post Your Comments