Latest NewsKerala

ഹോട്ടല്‍ ജീവനക്കാരെ വിറപ്പിച്ച്‌ ഹോട്ടല്‍ മുറിക്കുള്ളിൽ മൂർഖൻ പാമ്പിന്റെ വിളയാട്ടം

ഒന്നര മണിക്കൂറിനൊടുവില്‍ പാമ്പുപിടിത്തക്കാരനെയെത്തിച്ച്‌

മൂന്നാര്‍: ഹോട്ടല്‍ മുറിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ വിളയാട്ടം. നെടുങ്കണ്ടത്തെ സ്വകാര്യ ഹോട്ടലിലെ മുറിയിലാണ് മൂര്‍ഖന്‍ പാമ്ബിനെ കണ്ടെത്തിയത്. ഒന്നര മണിക്കൂറിനൊടുവില്‍ പാമ്പുപിടിത്തക്കാരനെയെത്തിച്ച്‌ പാമ്പിനെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30നാണ് നെടുങ്കണ്ടം പടിഞ്ഞാറെക്കവലയില്‍ ഹോട്ടല്‍ മുറിയില്‍ പാമ്ബിനെ കണ്ടെത്തിയത്. ഹോട്ടല്‍ ജീവനക്കാര്‍ നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു.

തുടർന്ന് പോലീസ് കട്ടപ്പനയിലെ പാമ്പ് പിടിത്തക്കാരന്‍ ആഗ്രോ കെമിക്കല്‍സ് ഉടമ എംകെ അബ്ദുള്‍ ഷുക്കൂറിനെ വിവരമറിയിച്ചു. പോലീസ് സ്റ്റേഷനിലെത്തിച്ചശേഷം ഷുക്കൂര്‍ വെള്ളം നല്‍കിയതോടെ പാമ്പ് ശാന്തനായി. അബ്ദുല്‍ ഷുക്കൂര്‍ ഇതുവരെ 4500 പാമ്പുകളെ പിടികൂടി വനത്തില്‍ വിട്ടയച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button