കൊച്ചി•ഹിന്ദു സമൂഹത്തിന് വേണ്ടി മരിക്കേണ്ടി വന്നാല്‍ അത് ചെയ്യാന്‍ ഇനിയും മടിക്കില്ലെന്ന് ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഹൈക്കോടതി ജംഗ്ഷനില്‍ പെട്രോളോഴിച്ചു തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച രാഷ്ട്രീയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ശ്രീരാജ് കൈമള്‍.
തന്റെ അമ്മ മരിച്ചിട്ട് 45 ദിവസമേ ആയിട്ടുള്ളൂ. ശനിയാഴ്ച തിരുവല്ലത്ത് അസ്ഥി ഒഴുക്കി. വൃതമായിരുന്നു ഇത്രയും ദിവസം. കോടതി വിധി വന്ന വെള്ളിയാഴ്ച തന്നെ ആത്മാഹുതി ചെയ്യണമെന്ന് വിചാരിച്ചതാണ്. ഒറ്റമകന്‍ എന്ന നിലയില്‍ തര്‍പ്പണം എന്ന കടമ പൂര്‍ത്തികരിക്കാന്‍ കഴിയില്ല എന്നത് കൊണ്ടാണ് അന്ന് അതിന് ഒരുങ്ങാതിരുന്നതെന്നും ശ്രീരാജ് പറയുന്നു.
ചെയ്തത് അവിവേകമാണെന്ന് പലരും പറഞ്ഞു. എടുത്തു ചാട്ടമാണെന്ന് തോന്നിയെങ്കില്‍ ക്ഷമിക്കണം. വികാരം കൊണ്ട് ഇനി തീരുമാനമെടുക്കില്ലെന്നും ശ്രീരാജ് പറഞ്ഞു. കൂടെ നിന്നവര്‍ക്കും പരിഹസിച്ചവര്‍ക്കും നന്ദിയുണ്ടെന്നും കൈമള്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞദിവസമാണ് ആത്മഹുതി ചെയ്യുമെന്ന ഭീഷണിയുമായി ശ്രീരാജ് ഹൈക്കോടതിയ്ക്ക് സമീപമെത്തിയത്. പെട്രോള്‍ കുടിച്ചും ദേഹം മുഴുവന്‍ പെട്രോള്‍ ഒഴിച്ചും എത്തിയ ഇയാളെ രാഷ്ട്രീയ ബജ്‌റംഗ്ദള്‍-എ.എച്ച്.പി പ്രവര്‍ത്തകര്‍ തന്നെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
https://www.facebook.com/sreeraj.kaimal.3/posts/242043073322738
Post Your Comments