തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച 19 കാരന് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മാതാവ് നല്കിയ പരാതിയില്‍ പേരൂര്‍ക്കട പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു.
പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പതിനേഴുകാരിയെ പ്രണയം നടിച്ച് ഇയാള്‍ സുഹൃത്തിന്റെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
സുഹൃത്തിന്റെ വീട്ടില്‍വെച്ച് പെണ്‍കുട്ടിയെ ഇയാള്‍ കടന്നു പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി മാതാവിനോട് ഇക്കാര്യം തുറന്നുപറയുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് പേരൂര്‍ക്കട പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും.
Post Your Comments