ചണ്ഡിഗഡ്: ലഹരി മരുന്നായ കറുപ്പ് നിയമപരമാക്കണമെന്ന ആവശ്യവുമായി പഞ്ചാബിലെ മന്ത്രി നവജ്യോത് സിംഗ്. കറുപ്പിന്റെ ഉത്പാദനവും വിപണനവും നിയമപരമാക്കണമെന്ന ആം ആദ്മി നേതാവിന്റെ ആവശ്യത്തെ പിന്തുണച്ചാണ് ഇദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഡോക്ടറും എഎപി നേതാവുമായ ധരംവീര്‍ ഗാന്ധിയാണ് ഈ ആവശ്യം ഉന്നയിച്ചത്. ധരംവീര്‍ ചെയ്യുന്നത് വളരെ നല്ല പ്രവര്‍ത്തിയാണെന്നു പറഞ്ഞ സിദ്ദു അദ്ദേഹത്തെ പിന്തുണയ്ക്കുന്നതായും പറഞ്ഞു. തന്റെ അമ്മാവന്‍ കറുപ്പ് ഉപയോഗിച്ചതിനാല്‍ അദ്ദേഹം ഏറെനാള്‍ ജീവിച്ചെന്നും സിദ്ദു കൂട്ടിച്ചേര്‍ത്തു.
Post Your Comments