തിരുവനന്തപുരം : ഇന്ധനവില നൂറിനോടടുക്കുമ്പോള്‍ വാഹനങ്ങള്‍ ഓട്ടം മതിയാക്കി ഷെഡില്‍ കയറുന്നു. ജില്ലയില്‍ ഇന്നലെ ഇരുനൂറോളം സ്വകാര്യ ബസുകളാണ് ഓട്ടം അവസാനിപ്പിച്ചത്. പൊള്ളുന്ന ഇന്ധന വിലയില്‍ ഓട്ടോകളും ഓട്ടം നിര്‍ത്തുന്നു.
പൊള്ളുന്ന എണ്ണ വിലയില്‍ ഓട്ടം അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നഗരത്തിലെ ഓട്ടോ-ടാക്‌സി തൊഴിലാളികളും. നഗരത്തില്‍ ഇപ്പോള്‍ രാത്രികാലങ്ങളില്‍ വണ്ടികിട്ടാനില്ല. ദീര്‍ഘദൂരബസുകള്‍ സര്‍വീസ് വെട്ടിക്കുറച്ചതിനാല്‍ യാത്രക്കാരില്ലാത്തതും ഓട്ടോ- ടാക്‌സി തൊഴിലാളികളെ ബാധിക്കുന്നു. ദിവസേന 20 വണ്ടികളെങ്കിലും ഉണ്ടാകുന്ന കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനടുത്ത് ഇന്നലെ രാത്രി 3 ഓട്ടോ മാത്രമാണ് ഓടിയത്. പകല്‍ യാത്രക്കാരെ തേടിയുള്ള റോന്ത് ചുറ്റല്‍ ഉപേക്ഷിച്ച് സ്റ്റാന്‍ഡുകളില്‍ തന്നെ കാത്ത് കിടക്കും
Post Your Comments