തിരുവനന്തപുരം: പൊതുജനത്തിന് നീരാടാൻ നീന്തൽക്കുളവുമായി പൊലീസ് . പൊതുജനത്തിനായി നീന്തൽക്കുളവുമായി പൊലീസ് രംഗത്ത്. പാളയം ചന്ദ്രശേഖരൻനായർ സ്റ്റേഡിയം കോംപ്ലക്സിലാണ് നീന്തൽക്കുളവും കുട്ടികൾക്കായുള്ള നീന്തൽക്കുളവുംസജ്ജമാക്കിയത്. പൊലീസ് ഫിസിയോതെറപ്പി സെന്ററും പ്രവർത്തനം ആരംഭിക്കും. മാസം 2000 രൂപ നൽകിയാൽ പൊതുജനത്തിന് നീന്തി രസിക്കാം. പൊലീസ് ഉദ്യോഗസ്ഥർ 1000 നൽകിയാൽ മതി. കുട്ടികൾക്ക് 1500 രൂപയും പൊലീസുകാരുടെ മക്കൾക്ക് 750 രൂപയുമാണു ഫീസ്. നൂറു രൂപ നൽകിയാൽ ഒരു മണിക്കൂർ നീന്താം.
പുത്തൻ പരിശീലന നീന്തൽ കുളത്തിന് കടൽപക്ഷി ആൽബട്രോസിന്റെ പേരാണു നൽകിയിട്ടുളളത്. പുലർച്ചെ അഞ്ചര മുതലാണു നീന്തൽ. വൈകിട്ട് ഏഴുവരെ പൊതുജനങ്ങളെ പ്രവേശിപ്പിക്കും. രാവിലെ 6.45 മുതൽ 7.45 വരെയും രാത്രി 7.30 മുതലും പൊലീസ് ഓഫിസർമാർക്കു മാത്രം പ്രവേശനം. രാവിലെ 10.30 മുതൽ 12.30 വരെ സ്ത്രീകൾക്കും ഉച്ചയ്ക്കു ശേഷം 3.30 മുതൽ 5.15 വരെ കുട്ടികൾക്കും മാത്രമായിരിക്കും പ്രവേശനം.
Post Your Comments