Latest NewsKerala

ഗാന്ധിജിക്ക് പ്രണാമം അര്‍പ്പിച്ച് രാഷ്ട്രീയ നേതാക്കള്‍

ന്യൂഡല്‍ഹി: രാഷ്ടപതി മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തില്‍ പ്രണാമം അർപ്പിച്ച് രാഷ്ട്രീയ നേതാക്കള്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ എന്നിവര്‍ രാജ്ഘട്ടിലെത്തി പുഷ്പചക്രം അര്‍പ്പിച്ചു.

ലാല്‍ ബഹാദൂര്‍ ശാസ്തിയുടെ സ്മാരകമായ വിജയ്ഘട്ടിലും മോദി ആദരാഞ്ജലികള്‍ അര്‍പിച്ചു. ശാസ്ത്രിയുടെ ജന്മദിനവും ഒക്ടോബര്‍ രണ്ടാണ്.ഗാന്ധിജിയുടെ ജന്മദിനത്തോടനുബന്ധിച്ചു രാജ്യമെങ്ങും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

മഹാത്മാഗാന്ധിക്കു മരണാനന്തര ബഹുമതിയായി യുഎസ് കോണ്‍ഗ്രസിന്റെ സുവര്‍ണ മെഡല്‍ നല്‍കാന്‍ നീക്കം നടക്കുന്നു. പ്രതിനിധി സഭയില്‍ ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു. അമി ബേര, രാജാ കൃഷ്ണമൂര്‍ത്തി, റോ ഖന്ന, പ്രമീള ജയപാല്‍ എന്നീ ഇന്ത്യന്‍ വംശജരായ നാലു പ്രതിനിധികളാണു പ്രമേയവുമായി രംഗത്തെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button