Latest NewsGulf

ദുബായിൽ വ്യവസായിയെ യുവതി കത്തിമുനയിൽ നിർത്തി കൊള്ളയടിച്ചു; കോടതി വിധി ഇങ്ങനെ

ഹോട്ടൽ മുറിയിൽ എത്തിയ യുവതി വ്യവസായിയെ കത്തിമുനയിൽ

ദുബായ് : റഷ്യൻ വ്യവസായിയെ മസാജിനായി ഹോട്ടൽ മുറിയിൽ എത്തിയ കത്തിമുനയിൽ ഭീഷണിപ്പെടുത്തി 100,000 ദിർഹം കൊള്ളയടിച്ച കേസിൽ തൊഴിൽ രഹിതരായ സ്ത്രീയ്ക്ക് ആറു മാസം തടവ്. ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 32, 33 വയസ്സുള്ള രണ്ട് നൈജീരിയൻ യുവതികളാണ് കൃത്യം നടത്തിയത്. എന്നാൽ, 32 വയസ്സുള്ള സ്ത്രീയ്ക്കെതിരെ തെളിവുകൾ ഇല്ലാത്തതിനാൽ പ്രസീഡിങ്ങ് ജഡ്ജ് ഷൈഖ ഹമ്മദ് കുറ്റവിമുക്തയാക്കുകയായിരുന്നു.

33 വയസ്സുകാരിക്കെതിരെ കത്തിമുനയിൽ നിർത്തി മോഷണം, മറ്റൊരാളുടെ പാസ്പോർട്ട് ഉപയോഗിച്ച് ഭീഷണിപ്പെടുത്തൽ, കൊല്ലുമെന്ന ഭീഷണി, അന്വേഷണത്തിനിടെ പൊലീസിന് തെറ്റായ വിവരങ്ങൾ നൽകുക തുടങ്ങിയ കുറ്റങ്ങളും ചുമത്തി. ശിക്ഷ പൂർത്തിയാക്കിയ ശേഷം യുവതിയെ നാടുകടത്തും. എന്നാൽ, രണ്ടു യുവതികളും കുറ്റം ചെയ്തിട്ടുണ്ടെന്ന് പ്രോസിക്യൂട്ടേഴ്സ് നൽകിയ കുറ്റപത്രത്തിൽ ആരോപിക്കുന്നു. സ്ത്രീകൾ രണ്ടു പേരും കോടതിയിൽ കുറ്റം നിഷേധിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button