Latest NewsInternational

വിശപ്പും ദാഹവും സഹിക്ക വയ്യാതെ ആളുകള്‍ അക്രമാസക്തര്‍ : സുനാമിയിലും ഭൂചലനത്തിലും 1200 ലേറെ പേര്‍ മരിച്ച ഇന്തൊനേഷ്യയുടെ ദുരന്തചിത്രം ഇങ്ങനെ

പലു: സുനാമിയും ഭൂചലനവും തകര്‍ത്തെറിഞ്ഞ ഇന്തോനേഷ്യയില്‍ ദുരന്തക്കാഴ്ച്ചകളുടെ ചിത്രം. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 1200 കവിഞ്ഞു. സുലാവസി ദ്വീപിനെ തകര്‍ത്തെറിഞ്ഞ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ കുഴപ്പങ്ങള്‍ മുതലെടുത്തുകൊള്ളയിലേക്ക് നീങ്ങിയിരിക്കുകയാണ്. തീരദേശ നഗരമായ പലുവില്‍ കടകള്‍ കൊള്ളയടിക്കുന്നത് തടയാന്‍ പൊലീസ് ആകാശത്തേക്ക് വെടിവയ്ക്കുകയും, കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.

കുട്ടികള്‍ അടക്കം രണ്ടുലക്ഷത്തോളം പേര്‍ക്കാണ് അടിയന്തരസഹായം വേണ്ടതെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു. ഭക്ഷണവും കുടിവെള്ളവും കിട്ടാതായതോടെ, വിശപ്പും, ദാഹവും സഹിക്കവയ്യാതെ ആളുകള്‍ ദുരിതത്തിലാണ്. ആശുപത്രികള്‍ പരിക്ക് പറ്റിയവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആദ്യ ദിവസങ്ങളില്‍ കടകള്‍ തുറന്നിരുന്നില്ല. ഇപ്പോള്‍ കടകളും എടിഎമ്മുകളും തുറന്നെന്നും, ഇനി കൊള്ള നടത്തിയാല്‍ ശക്തമായ നടപടികളിലേക്ക് നീങ്ങുമെന്നുമാണ് അധികൃതകരുടെ നിലപാട്. .

വെള്ളിയാഴ്ച ഭൂകമ്പമാപിനിയില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും തുടര്‍ന്നുണ്ടായ സുനാമിയുമാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button