അന്താരാഷ്ട്ര നാണയനിധി മുഖ്യ സാമ്പത്തിക വിദഗ്ധയായി ഗീതാ ഗോപിനാഥ് നിയമിക്കപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തികകാര്യ ഉപദേഷ്ടാവ് കൂടിയാണ് ഗീത. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല അധ്യാപികയും മലയാളിയുമായ ഗീത നിലവിലെ ചീഫ് ഇക്കണോമിസ്റ്റ് മൗറി ഒബ്സ്റ്റ്ഫെല്‍ഡ് ഡിസംബറില്‍ വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം.
വാഷിങ്ടണ്‍ സര്‍വകലാശാലയിലും ഉപരിപഠനം നടത്തിയിട്ടുള്ള ഗീതയ്ക്ക് അമേരിക്കന്‍ പൗരത്വവുമുണ്ട്. 2001 ല്‍ പ്രിന്‍സ്ടണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് എടുത്ത ഗീത ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദവും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി.
Post Your Comments