Latest NewsMobile Phone

ഇന്ത്യൻ വിപണിയിൽ എത്താൻ ഒരുങ്ങി ഓണര്‍ പ്ലേ അള്‍ട്രാവയലറ്റ് എഡിഷന്‍

4 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റില്‍ ഫോൺ ലഭ്യമാണ്

ഓണര്‍ പ്ലേ അള്‍ട്രാവയലറ്റ് എഡിഷന്‍ ഇന്ത്യയിലേക്ക്. ഒക്ടോബര്‍ 3 മുതല്‍ വിൽപ്പന ആരംഭിക്കുന്ന ഫോണിന് 6.3 ഇഞ്ച് ഫുള്‍ HD 1080×2340 പിക്‌സല്‍ ഡിസ്‌പ്ലേ, ഒക്ടാ കോര്‍ ഹുവായ് HiSilicon കിരിന്‍ 970 SoC, മാലി G72 ജിപിയു ഒപ്പം NPU (ന്യൂറല്‍ പ്രൊസസ്സര്‍ യൂണിറ്റ്),F / 2.2 aperture, PDAF സൗകര്യങ്ങളുള്ള 16 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ,f / 2.4 aperture ഉള്ള 2 മെഗാപിക്‌സല്‍ സെക്കന്ററി സെന്‍സർ,f/2.0 aperture ഉള്ള 16 മെഗാപിക്‌സല്‍ ക്യാമറ 4 ജി വോള്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത് 4.2, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി, നാനോ ഡ്യുവല്‍ സിം, എന്നിവയാണ് പ്രധാന പ്രത്യേകതകൾ.

honor ultraviolet

4 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റുള്ള ( മൈക്രോ എസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ വാർദ്ധിപ്പിക്കാം) ഫോൺ ഇഎംഐഐ 8.2 അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയ്ഡ് 8.1 ഓറിയോയിലായിരിക്കും പ്രവർത്തിക്കുക. 19,999 രൂപയായിരിക്കും പ്രതീക്ഷിക്കാവുന്ന വില.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button