തിരുവനന്തപുരം: ചെറു മത്സ്യങ്ങളെ പിടിക്കുന്നത് ഒഴിവാക്കാനാണ് അവയുടെ പ്രജനനകാലഘട്ടം കഴിയുന്നതുവരെ സര്‍ക്കാര്‍ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ കടലില്‍ ഇപ്പോഴും ചെറുമത്സ്യങ്ങളുടെ കൂട്ടക്കുരുതി തുടരുകയാണ്. ഈ ഇനത്തില്‍ ഫിഷറീസ് വകുപ്പിന് ലഭിച്ച പിഴയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന്ത്. ചോറു മത്സ്യങ്ങളെ പിടിച്ച്തിന് സെപ്റ്റംബര്‍വരെ വകുപ്പ് ഈടാക്കിയത് 42.4 ലക്ഷം രൂപയാണ്. വിവരാവകാശ നിയമപ്രകാരമാണ് ഈ കണക്കുകള്‍ ലഭ്യമായത്. അനിയന്ത്രിതമായ മല്‍സ്യബന്ധനം മൂലം ചെറുമല്‍സ്യങ്ങളുടെ നിലനില്പു ഭീഷണിയിലായതോടെയാണു മത്തി, അയല, ചൂര, കിളിമീന്‍, കേര, കടല്‍ക്കൊഞ്ച്, പരവ തുടങ്ങിയ 58 ഇനം മല്‍സ്യങ്ങള്‍ പിടിക്കുന്നതിനു കുറഞ്ഞ വലുപ്പം നിശ്ചയിച്ചു കേരള മറൈന്‍ ഫിഷിങ് റഗുലേഷന് ആക്ട് പ്രകാരം നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
മത്സ്യബന്ധന സമയത്ത് ഇത്തരം ചെറുമത്സ്യങ്ങള്‍ വലയില്‍ പെടാന്‍ സാധ്യതയുള്ളതിനാല്‍ അതിനും കര്‍ശനമായ നിര്‍ദ്ദേശങ്ങളാണ് ഉള്ളത്. 50%വരെ ചെറുമല്‍സ്യങ്ങള്‍ വലയില്പെടാന് സാധ്യതയുള്ളതിനാല്‍ സമചതുരക്കണ്ണി വലകള്‍ ഉപയോഗിക്കണമെന്നതാണ് ഒരു നിര്‍ദ്ദേശം. നേരത്തേ ഇങ്ങനെ ലഭിക്കുന്ന് ചെറുമത്സ്യങ്ങളെ പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ കടലില്‍തന്നെ ഉപേക്ഷിമായിരുന്നു. വരും കാലത്തേക്കുള്ള ഒരു നിക്ഷേപമായാണ് അവര്‍ ഇതിനെ കണ്ടത്. എന്നാല്‍ 500 കുതിരശക്തി വരെയുള്ള യാനങ്ങള്‍, ഇന്‍ബോര്‍ഡ് എന്‍ജിനുകള്‍ ഘടിപ്പിച്ച കൂറ്റന്‍ വള്ളങ്ങള്‍ എന്നിവ ചെറുമീനുകളെ കൂട്ടത്തോടെ വലയിലാക്കുന്നതാണ് കാണാന്‍ കഴിയുന്നത്.
ഇത്തരം മത്സ്യങ്ങളെ മത്സ്യതീറ്റ, വളം എന്നിവയുടെ നിര്‍മ്മാണത്തിനായി അയല്‍ സംസ്ഥാനങ്ങളിലേക്ക് കയറ്റിയയക്കുന്നു.ചെറുമീനുകളെ പിടികൂടുന്നതില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നു മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
Post Your Comments