മുണ്ടൂർ: കാട്ടാന ശല്യത്തിൽ വലഞ്ഞ് മുണ്ടൂർ നിവാസികൾ . കുങ്കി ആന എത്തിയിട്ടും കാട്ടാന വിളയാട്ടത്തിന് അറുതിയില്ലാതെ മുണ്ടൂർ. പുതുപ്പരിയാരം നെച്ചുപ്പുള്ളി പാടശേഖരത്തിലെ വയലുകളിൽ ഇറങ്ങിയ കാട്ടാനസംഘം നെൽചെടികൾ തിന്നും പാടത്ത് ഉരുണ്ടു കളിച്ചും കർഷകരെ ദുരിതത്തിലാക്കി.
പ്രദേശത്തെ 4 തെങ്ങുകൾ തട്ടിയിട്ടു. സംഘത്തിൽ കുട്ടിയടക്കം 4 ആനകൾ ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കയ്യറ കൃഷ്ണൻകുട്ടി, സുമിത്ര, രാധാകൃഷ്ണൻ, സഹദേവൻ, ശ്രീധരൻ, പ്രദീപ് തുടങ്ങി ഒട്ടേറെ കർഷകർക്ക് വിളനാശം സംഭവിച്ചു. കുങ്കി ആനകൾ ഉണ്ടായിട്ടും വിള കാക്കാൻ കഴിയാത്ത ദുഖത്തിലാണ് പ്രദേശവാസികൾ.
Post Your Comments