Latest NewsKuwait

കുവൈറ്റില്‍ ബാച്ചിലര്‍മാര്‍ ഒഴിപ്പിക്കാനായി കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു

കുവൈറ്റ് : കുവൈറ്റില്‍ ബാച്ചിലര്‍മാര്‍ ഒഴിപ്പിക്കാനായി കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു. ഫര്‍വാനിയില്‍ സ്വദേശി ജനവാസ കേന്ദ്രങ്ങളില്‍ താമസിക്കുന്ന ബാച്ച്‌ലര്‍മാരെ ഒഴിപ്പിക്കാനായിരുന്നു വൈദ്യുതി വിച്ഛേദിച്ചത്.

വിദേശി ബാച്ച്‌ലര്‍മാര്‍ താമസിച്ച 10 കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചതെന്ന് വൈദ്യുതി,ജലം മന്ത്രാലയത്തിലെ ജുഡീഷ്യല്‍ കണ്‍ട്രോള്‍ ടീം മേധാവി അദ്‌നാല്‍ അല്‍ ദഷ്തി അറിയിച്ചു. മുനിസിപ്പാലിറ്റി അധികൃതരുടെ സഹകരണത്തോടെയുള്ള നടപടി രാജ്യത്തെ എല്ലാ മേഖലകളിലും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുടുംബവാസ കേന്ദ്രങ്ങളില്‍ വിദേശി ബാച്ച്‌ലര്‍മാര്‍ക്ക് പാര്‍പ്പിടം അനുവദിക്കരുതെന്ന് പലതവണ മുന്നറിയിപ്പ് നല്‍കിയതാണ്. സാമൂഹികമായ പല പ്രശ്‌നങ്ങളും പരിഗണിച്ചാണ് തീരുമാനം. എന്നാല്‍ സാമ്പത്തിക ലാഭം കണക്കാക്കിയും മറ്റും സ്വകാര്യ കെട്ടിട ഉടമകള്‍ ബാച്ച്‌ലര്‍മാരെ ഒഴിവാക്കാതിരുന്നതിനാലാണ് നടപടിയെടുത്തത്.വൈദ്യുതി പുനഃസ്ഥാപിക്കണമെങ്കില്‍ മുനിസിപ്പാലിറ്റിയുടെ സമ്മതപത്രം സഹിതം വൈദ്യുതി,ജലം മന്ത്രാലയത്തിന് ഹര്‍ജി നല്‍കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button