കൊച്ചി: വളരെ കുറഞ്ഞ കാലം കൊണ്ട് മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് ഡോ. ഷിനു ശ്യാമളന്‍. സാമൂഹിക പ്രവര്‍ത്തകയായ ഷിനു മോഡലിംഗിലും സജീവമാണ്. പത്തൊമ്പതാം നൂറ്റാണ്ട്, ഓ ബേബി എന്നീ സിനിമകളിലൂടെയാണ് ഷിനു അഭിനയ രംഗത്തും സജീവമായത്.
ഇന്‍സ്റ്റഗ്രമാണ് സിനിമയിലേക്കുള്ള തന്റെ വാതില്‍ തുറന്നു തന്നതെന്ന് ഷിനു പറയുന്നു. ഇപ്പോഴിതാ സിനിമയിലേക്ക് എത്തുന്നത് വരെയുണ്ടായ സ്ട്രഗിളുകളെ കുറിച്ചും കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ചും തുറന്നു പറയുകയാണ് ഷിനു ശ്യാമളന്‍.
നാട്ടുകാര്‍ക്ക് എന്ത് തോന്നും എന്ന ചിന്ത കൊണ്ട് നടന്നാല്‍ നമുക്ക് ഒന്നും ചെയ്യാനാകില്ലെന്ന് ഷിനു ശ്യാമളന്‍ പറയുന്നു. കുട്ടിക്കാലത്ത് താന്‍ ഫിസിക്കല്‍ അബ്യൂസിലൂടെ കടന്നു പോയിട്ടുണ്ട്. തനിക്ക് അറിയുന്ന ആള്‍ തന്നെ ആയിരുന്നു അതെന്നും ഷിനു പറയുന്നു. അദ്ദേഹത്തിന്റെ മോശമായ സ്പര്‍ശനങ്ങള്‍ ആയിരുന്നു. പിന്നീടാണ് അത് സെക്ഷ്വല്‍ അബ്യൂസ് ആയിരുന്നെന്ന് മനസിലാകുന്നത്. അത് തിരിച്ചറിയുന്നതും സ്‌കൂളില്‍ മാഷ് ആ വിഷയത്തെക്കുറിച്ച് ക്ലാസ്സ് എടുത്തപ്പോഴാണെന്നും ഷിനു വ്യക്തമാക്കി.
‘ആ സംഭവം മാനസികമായി ബുദ്ധിമുട്ടുണ്ടാക്കി, എന്നാല്‍ പതിയെ അതിനെ തരണം ചെയ്തു. കാലം നമ്മളെ എല്ലാത്തില്‍ നിന്നും മാറ്റും. പക്ഷെ സമയം എടുക്കും, അതിനു ക്ഷമ ആവശ്യമാണ്. അഞ്ചാറു വര്‍ഷം എംബിബിഎസ് കഴിഞ്ഞിട്ട് എന്തിനാണ് സിനിമ ചെയ്യാന്‍ പോയതെന്ന് പലരും ചോദിക്കാറുണ്ട്. എല്ലാവര്‍ക്കും ടെന്‍ഷനാണ് സിനിമയില്‍ പോയാല്‍ എന്താകും എന്ന്. ഒരുപാട് സ്ട്രഗിള്‍ ചെയ്തിട്ടാണ് ഞാന്‍ ഇവിടം വരെ എത്തിയത്’.
‘നല്ലൊരു ജോലി ഉണ്ട്, എന്തിനാണ് ഈ ഫീല്‍ഡിലേക്ക് പോകുന്നത് എന്ന് കുടുംബം വരെ കുറ്റപ്പെടുത്തി. കുടുംബം എതിര്‍ത്തു, പക്ഷെ ഞാന്‍ പ്രതീക്ഷയോടെ കാത്തിരുന്നു. നമ്മള്‍ ഒരു മോഡല്‍, അല്ലെങ്കില്‍ നടി ആകുമ്പോള്‍ ആ ക്യാരക്ടര്‍ പറയുന്ന വേഷം ധരിക്കേണ്ടി വരും. പക്ഷെ അതിനും നമുക്ക് ഒരുപാട് കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടി വരും’. ഷിനു പറയുന്നു.
Post Your Comments