Latest NewsKerala

ഒരുപാട് ഉയരങ്ങള്‍ കീഴടക്കേണ്ടിയിരുന്ന ഒരു മഹനായ കലാകാരന്‍ കാലയവനികയ്ക്കുള്ളിലേക്ക് മറയുന്നത് അപ്രതീക്ഷിതമായാണ്; ബാലഭാസ്‌കറിന്റെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തി ദിലീപ്

വയലിനിസ്റ്റ് ബാലഭാസ്‌കരുടെ മരണത്തില്‍ അനുശോചനമറിയിച്ച് നടന്‍ ദിലീപ്. വാക്കുകള്‍കൊണ്ട് മാത്രം വിടപറയാനാവില്ല,പ്രിയ സുഹൃത്തിന്…ഒരുപാട് ഉയരങ്ങള്‍ കീഴടക്കേണ്ടിയിരുന്ന ഒരു മഹനായ കലാകാരന്‍ കാലയവനികയ്ക്കുള്ളിലേക്ക് മറയുന്നത് അപ്രതീക്ഷിതമായാണ്. മറക്കാനാവുന്നില്ല,സഹിക്കാനാവുന്നില്ല,ഈ വേര്‍പാട്, ആദരാഞ്ജലികള്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ ദു:ഖം പങ്കുവെച്ചത്.

വയലിനില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ച ബാലഭാസ്‌കര്‍, ദേശീയപാതയിലെ പള്ളിപ്പുറത്തുണ്ടായ കാറപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ഇവിടെ ചികിത്സയിലായിരുന്നു.ആരോഗ്യനിലയില്‍ ഇന്നലെ വൈകിട്ട് നേരിയ പുരോഗതിയുണ്ടായെങ്കിലും വീണ്ടും സ്ഥിതി വഷളാവുകയും ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു.

കഴിഞ്ഞ മാസം 25ന് പുലര്‍ച്ചെ നാല് മണിക്ക് തിരുവനന്തപുരം പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാമ്പിന് സമീപത്തെ ശ്രീപാദം കോളനിക്ക് മുന്നിലായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ മരത്തിലിടിച്ച് തകര്‍ന്നത്. ഒപ്പമുണ്ടായിരുന്ന മകള്‍ തേജസ്വിനി ബാല (രണ്ട് വയസ്) അപ്പോള്‍ തന്നെ മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി ഗുരുതരാവസ്ഥയില്‍ ഇപ്പോഴും ചികിത്സയിലാണ്.ഡ്രൈവര്‍ അര്‍ജ്ജുനും ചികിത്സയിലാണ്. തൃശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് തിരുമലയിലെ വീട്ടിലേക്ക് മടങ്ങവേയാണ് അപകടമുണ്ടായത്.

https://www.facebook.com/ActorDileep/photos/a.443415569155551/1645631042267325/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button