ന്യൂഡല്‍ഹി: കുടുംബത്തില്‍ ഒരു ദോഷമുണ്ടെന്നും ആ ദോഷം മാറാന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടണം എന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ചത് നാല് വര്‍ഷം. പെണ്‍കുട്ടിയുടെ സ്വന്തം അമ്മാവനാണ് ഈ നീചപ്രവര്‍ത്തിയ്ക്ക് തുനിഞ്ഞത്. ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടില്ലെങ്കില്‍ പിതാവ് മരണപ്പെടുമെന്നും ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയുമായി ഇയാള്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടത്.
ഒടുവില്‍ വിവാഹ ശേഷവും പീഡനം തുടരവേ 23കാരിയുടെ പരാതിക്ക് പിന്നാലെ ‘ഞരമ്പ് രോഗിയെ’ പൊലീസ് പിടികൂടി. പീഡനത്തിനിരയായ 23-കാരി നല്‍കിയ പരാതിയില്‍ യുവതിയുടെ അമ്മാവനെ ഡല്‍ഹി നരേല പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നാലു വര്‍ഷം തുടര്‍ച്ചയായി അമ്മാവന്‍ തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. നാല് വര്‍ഷമായി പീഡനം സഹിച്ച യുവതിയെ വിവാഹത്തിന് ശേഷവും പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. .
അമ്മാവന്‍ തന്നെ പീഡിപ്പിക്കുന്ന വിവരം യുവതി ഭര്‍തൃപിതാവിനോട് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഭര്‍തൃവീട്ടുകാരുടെ സഹായത്തോടെയാണ് നരേല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കം തന്നെ പ്രതിയെ പിടികൂടിയെന്നും, പീഡനത്തിനിരയായ യുവതിക്ക് കൗണ്‍സിലിങ് നല്‍കാനായി ഡല്‍ഹി വനിതാകമ്മീഷനെ ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. .
Post Your Comments