ന്യൂഡല്‍ഹി: വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ (ബി.സി.സി.ഐ) ബാധ്യസ്ഥരാണെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍. ബി.സി.സി.ഐ പൊതുസ്ഥാപനമാണെന്നും അതിനാല്‍ വിവരാവകാശ നിമയത്തിന്റെ പരിധിയില്‍ വരുമെന്നും കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഉത്തരവിറക്കി. ആയതിനാല്‍ വിവരാവകാശ നിമയ പ്രകാരമുള്ള ചോാദ്യങ്ങള്‍ക്ക് 15 ദിവസത്തിനുള്ളില്‍ ബി.സി.സി.ഐ മറുപടിനല്‍കാന്‍ തയ്യാറാവണമെന്നും ഉത്തരവിലുണ്ട്. വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലുവാണ് ഉത്തരവ് പുറത്തിറക്കിയത്.
സര്‍ക്കാര്‍ ധനസഹായം നല്‍കുന്നില്ലെങ്കിലും നികുതിയില്‍ കോടികളുടെ ഇളവാണ് ബിസിസിഐയ്ക്ക് ലഭിക്കുന്നുണ്ട്. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനാല്‍ മറ്റ് സ്പോര്‍ട് ഫെഡറേഷനുകള്‍ പോലെതന്നെയാണ് ബി.സി.സി.ഐ എന്നും ഉത്തരവില്‍ സൂചിപ്പിച്ചിട്ടുണ്ട്. സുഭാഷ് അഗര്‍വാള്‍ എന്നയാള്‍ വിവരാവകാശ നിയമപ്രകാരം കേന്ദ്ര സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ബി.സി.സി.ഐ താരങ്ങള്‍ക്ക് നല്‍കുന്ന ക്യാഷ് അവാര്‍ഡുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിച്ചായിരുന്നു ഇത്. ഇതില്‍ മറുപടി ലഭിക്കാത്തതിനാല്‍ ഇയാള്‍ അപ്പീല്‍ നല്‍കി. ഇതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവ്.
ബിസിസിഐയ്ക്കു ലഭിക്കുന്ന നികുതിയിളവും സംസ്ഥാന അസോസിയേഷനുകള്‍ക്ക് സര്‍ക്കാരുകള്‍ നല്‍കുന്ന സൗജന്യ ഭൂമിയുടേയും കണക്കടുത്താല്‍ മറ്റ് കായിക സംഘടനകള്‍ പോലെ പൊതുസ്ഥാപനമാണ് ക്രിക്കറ്റ് ബോര്‍ഡും. അതിനാല്‍ സെക്ഷന്‍ നാല് 1 ബി പ്രകാരം ബി.സി.സി.ഐ വിവരാവകാശ നിയമത്തിന്റെ കീഴില്‍ വരുമെന്നും കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. പൊതു സ്ഥാപനത്തിന്റെ സൗകര്യങ്ങള്‍ അനുഭവിക്കുന്ന ബിസിസിഐയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് കേന്ദ്ര നിയമ കമ്മീഷന്‍ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു.
Post Your Comments