അഞ്ചൽ: മന്ത്രി കടകംപള്ളി സുരേന്ദ്രൻ സഞ്ചരിച്ച കാറിൽ ബൈക്കിടിച്ചു, എന്നാൽ ഇടിച്ച ബൈക്ക് യാത്രികരെ കണ്ടെത്താനായില്ല. ആയൂര്‍ ഭാഗത്തു നിന്നും പുനലൂരിലേക്ക് പോയ മന്ത്രിയുടെ വാഹനത്തിന് എസ്‌കോര്‍ട്ട് പൊലീസ് വണ്ടി കടന്നു പോയ ഉടനേയാണ് ബൈക്ക് തട്ടിയതെന്ന് പറയപ്പെടുന്നു. ബൈക്ക് റോഡിന്റെ ഒരു വശത്ത് നിന്നും തിരിച്ച് റോഡില്‍ കയറവേയാണ് മന്ത്രിയുടെ വാഹനത്തില്‍ ഇടിച്ചത്. അപകടത്തെത്തുടര്‍ന്ന് കാര്‍ നിര്‍ത്തി മന്ത്രി പുറത്തിറങ്ങി. നാട്ടുകാര്‍ അടുത്തെത്തിയപ്പോഴേക്കും ബൈക്ക് യാത്രികര്‍ ബൈക്കുമായി സ്ഥലം വിടുകയാണുണ്ടായത്.
നിസാരമായ കേടുപാടുകൾ ഉണ്ടായെങ്കിലും മന്ത്രി അതേ വാഹനത്തിൽതന്നെ യാത്ര തുടരുകയായിരുന്നു, അതേ സമയം മന്ത്രിയുടെ വാഹനത്തിൽ ഇടിച്ചിട്ട് നിർത്താതെ പോയ ബൈക്കിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Post Your Comments