കായംകുളം: ആഴക്കടലിൽ അകപ്പെട്ട 10 മത്സ്യ തൊഴിലാളികൾക്ക് രക്ഷകരായി മറൈൻ എൻഫോഴ്സ്മെൻറ് .ബോട്ട് തകരാറിലായതിനെ തുടർന്ന് ആഴക്കടലിൽ അകപ്പെട്ട പത്ത് മത്സ്യ തൊഴിലാളികളെയാണ് മറൈൻ എൻഫോഴ്സ് മെൻറ് വിഭാഗം രക്ഷപ്പെടുത്തിയത്.
ഇവർ സഞ്ചരിച്ചിരുന്ന ബോട്ടിലെ സ്റ്റിയറിംഗ് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം കിട്ടാതെ ബോട്ട് ഒഴുകി നടക്കുകയായിരുന്നു. കേസരി എന്ന ബോട്ടിലെ പത്ത് മത്സ്യ തൊഴിലാളികളെയാണ് രക്ഷാപ്രവർത്തനത്തിലൂടെ ആലപ്പുഴ മറൈൻ എൻഫോഴ്സുമെൻറ് വിഭാഗം രക്ഷപ്പെടുത്തിയത്.
Post Your Comments