അഹമ്മദാബാദ്: രാജ്യത്തെ കള്ളപ്പണം വെളുപ്പിച്ചത് സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിവരാവകാശ രേഖ. കള്ളപ്പണം വെളുപ്പിക്കല്‍ കൂടുതലായും നടന്നത് ഗുജറാത്തിലാണെന്ന് വിവരാവകാശ രേഖ. നാല് മാസത്തിനിടെ ഗുജറാത്തില്‍ വെളുപ്പിച്ചത് രാജ്യത്തെ ആകെയുള്ള കണക്കില്‍പ്പെടാത്ത സ്വത്തിന്റെ 29 ശതമാനം രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതി (ഐഡിഎസ്) പ്രകാരം നാല് മാസത്തിനിടെ ഗുജറാത്തിലെ ജനങ്ങള്‍ നിയമവിധേയമാക്കിയത് 18,000 കോടി രൂപയോളം വരുമെന്നാണ് രേഖകള്‍ ചൂണ്ടിക്കാണിക്കുന്നത്.
രത്സിന്‍ഹ് ജലയ എന്നയാളാണ് ഗുജറാത്തില്‍ നിയമപരമായി വെളുപ്പിച്ച പണത്തിന്റെ കണക്ക് തേടി വിവരാവകാശ നോട്ടീസ് നല്‍കിയത്. എന്നാല്‍ മറുപടി നല്‍കുന്നതിന് ആദായനികുതി വകുപ്പ് രണ്ടു വര്‍ഷത്തോളമെടുത്തു. റിയല്‍ എസ്റ്റേറ്റ് വ്യവസായി മഹേഷ് ഷാ 13,860 കോടി രൂപയാണ് ഇത്തരത്തില്‍ വെളിപ്പെടുത്തിയത്. ഇയാളുടെ ഐഡിഎസ് പിന്നീട് റദ്ദാക്കി. .
Post Your Comments