KeralaLatest News

ബാലഭാസ്‌കറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തും

മൃതദേഹം കലാഭവനിലും യൂണിവേഴ്സിറ്റി കോളേജിലും പൊതു ദര്‍ശനത്തിനു വയ്ക്കും

കണ്ണൂര്‍: അന്തരിച്ച സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് മന്ത്രി എ.കെ ബാലന്‍.  മൃതദേഹം
കലാഭവനിലും യൂണിവേഴ്സിറ്റി കോളേജിലും പൊതു ദര്‍ശനത്തിനു വയ്ക്കുമെന്നും മന്ത്രി അറിയിച്ചു.

ബാലഭാസ്‌കറിന്റെ മരണം അവിശ്വസനീയമാണെന്ന് മന്ത്രി എ.കെ ബാാലന്‍ പറഞ്ഞു.’മലയാളിക്ക് ഏറെ പരിചിതമല്ലാത്ത ഫ്യൂഷന്‍ സംഗീതത്തില്‍ വയലിന്‍ കൊണ്ട് മായാജാലം സൃഷ്ടിക്കാന്‍ ബാലഭാസ്‌കറിന് സാധിച്ചു. ആ മേഖലയുമായി ബന്ധപ്പെട്ടുള്ള പരീക്ഷണം തന്നെയായിരുന്നു പിന്നീട് അദ്ദേഹം സ്വീകരിച്ച ജീവിത മാര്‍ഗം. മൗലികമായി വളര്‍ത്തിയെടുത്ത സംഗീത മേഖലയിലേക്ക് കൂടുതല്‍ സംഭാവനകള്‍ ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു’.അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാലഭാസ്‌കര്‍ പഠിച്ചത് യൂണിവേഴ്‌സിറ്റി കോളേജിലാണ്.  അതുകൊണ്ട് പൊതുവികാരം മാനിച്ചാണ് അദ്ദേഹം പഠിച്ച കോളേജില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കുന്നതെന്നും സാംസ്‌കാരിക മന്ത്രി വ്യക്തമാക്കി. അതിന് ശേഷം വൈകിട്ട് നാല് മണിയോടെ കലാഭവനിലും പൊതു ദര്‍ശനമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button