ഒാണ്‍ലെെനില്‍ ഇ- കൊമേഴ്സ് സെെറ്റുകളില്‍ നിന്ന് എന്തെങ്കിലുമൊക്കെ വാങ്ങുന്നവരായിരിക്കും നമ്മളെല്ലാവരും. ഇതില്‍ പ്രധാനിയാണ് മൊബൈല്‍ഫോണ്‍. ഫ്ലിപ്പാക്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ സെെറ്റുകളില്‍ നിന്ന് ആകര്‍ഷകമായ വിലയില്‍ സ്മാര്‍ട്ട് ഫോണുകള്‍ സ്വന്തമാക്കാന്‍ സാധിക്കും. എന്നാല്‍ ഇത്തരത്തില്‍ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുന്നതിനു മുന്‍പായി ചില കാര്യങ്ങള്‍ നാം തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്.
1) വിലയിലുളള വ്യത്യാസം
ഫോണിന്‍റെ വില പല സെെറ്റിലും വ്യത്യസ്തമായിരിക്കും. സെെറ്റും കന്പനിയും തമ്മിലുളള കരാറിന്‍റെ അടിസ്ഥാനത്തിലാവും ഫോണിന്‍റെ വില നിര്‍ണയിക്കുക. അതിനാല്‍ ഫോണിന്‍റെ വില എല്ലാ സെെറ്റുകളില്‍ നിന്നും നോക്കി മനസിലാക്കിയ ശേഷം വിലകുറവ് എവിടെ ലഭിക്കുന്നുവോ അവിടെ നിന്നു ഫോണുകള്‍ സ്വന്തമാക്കുക.
2) ബ്രാന്‍ഡിന്‍റെ റേറ്റിങ്ങും റിവ്യൂവും പരിശോധിക്കണം
ഒരു ഫോണ്‍ ഇ- കൊമോഴ്സ് സെെറ്റില്‍ വില്‍ക്കപ്പെട്ടു എന്ന് കരുതി ആ ബ്രാന്‍ഡിന്‍റെ കന്പനി ഒരിക്കലും ഔദ്യോഗികമല്ല. ഇ- കൊമോഴ്സ് സെെറ്റുകള്‍ തേര്‍ട്ട്പാര്‍ട്ടി വില്‍പ്പനക്കാര്‍ക്കും അവരുടെ ഉല്‍പ്പന്നം വില്‍ക്കുന്നതിനും അവസരം നല്‍കാറുണ്ട്. ആയതിനാല്‍ വാങ്ങുന്നതിന് മുന്പ് ഫോണിന്‍റെ സെല്ലറുടെ റേറ്റിങ്ങും റിവ്യൂവും തീര്‍ച്ചയായും പരിശോധിച്ചിരിക്കണം.
3) പുതുക്കി നിര്‍മ്മിക്കപ്പെട്ടത്(REFURBISHED)
വിലയിലുളള കുറവ് കണ്ട് പെട്ടെന്ന് വാങ്ങാനുളള നടപടിയിലേക്ക് നിങ്ങള്‍ കടക്കാറുണ്ട്. എന്നാല്‍ അതിന് മുന്പ് ഫോണിനെക്കുറിച്ച് പഠിക്കുക. ഇ- കൊമേഴ്സ് സെെറ്റുകളില്‍ പുതിയ ഫോണുകളുടെ കൂടെ പഴയ ഫോണ്‍ പുതുക്കി നിര്‍മ്മിച്ചതിന് ശേഷം വില്‍പ്പനക്ക് വെക്കാറുണ്ട്. അതിനാല്‍ നിങ്ങള്‍ പുതിയ ഫോണ്‍ തന്നെയാണ് വാങ്ങാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ വാങ്ങുന്നതിന് മുന്പേ ഫോണ്‍ പുതുക്കി നിര്‍മ്മിക്കപ്പെട്ടവയാണോ എന്ന് തീര്‍ച്ചയായും പരിശോധിക്കണം.
4) വാറണ്ടി
ഓണ്‍ലെെനായി മൊബെെല്‍ ഒാര്‍ഡര്‍ ചെയ്യുന്നതിന് മുന്നേ ഇഷ്ടമായ ഫോണിന്‍റെ വാറണ്ടിയും ഗ്യാരണ്ടിയും കൃത്യമായും പരിശോധിച്ചിരിക്കണം. കന്പനിയുടെ വ്യവസ്ഥകളും നിബന്ധനകളും പരിശോധിച്ചശേഷം മാത്രം വാങ്ങുക.
5) ഒാഫര്‍
വിവിധ വെബ്സെെറ്റുകള്‍ വ്യത്യസ്ത കിഴിവുകളാണ് നല്‍കുന്നത്. അത് അവര്‍ക്ക് ബാങ്കുമായുളള നിബന്ധനകള്‍ അനുസരിച്ചാണ് കിഴിവില്‍ ഈ വ്യത്യാസം ഉണ്ടാകുന്നത്. നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഫോണിന്‍റെ വില എല്ലാ സെെറ്റിലും പരിശോധിക്കുക. ശേഷം ഏതിലാണോ കുറച്ച് വിലയില്‍ വില്‍ക്കപ്പെടുന്നത് അവിടെനിന്ന് വാങ്ങുന്നത് നിങ്ങളുടെ പണം കൂടുതല്‍ കാര്യക്ഷമതയോടെ കെകാര്യം ചെയ്യാന്‍ കഴിയും.
6 ) ഡെലിവറി സമയം
ഓരോ സെെറ്റിനും ഫോണ്‍ ഒാഡര്‍ ചെയ്ത് കഴിഞ്ഞാല്‍ വ്യത്യസ്ത സമയങ്ങളിലായിരിക്കും നമ്മുക്ക് ലഭിക്കുക. ഒാരോ വെബ്സെെറ്റിലും നിങ്ങള്‍ക്ക് ആവശ്യമായ സമയത്തിനനുസരിച്ച് സമയം ക്രമീകരിക്കാന്‍ സാധിക്കും. ഏത് സമയമാണോ വീട്ടില്‍ നിങ്ങള്‍ വീട്ടില്‍ ഉള്ളത് ആ സമയം സെെറ്റിലൂടെ മാനുവലായി സെറ്റ് ചെയ്യാന്‍ കഴിയുന്നതാണ്. അതിനാല്‍ അത് ശ്രദ്ധിച്ച് സമയം ക്രമീകരിക്കുക.
7) ഫോണിന്‍റെ സവിശേഷതകള്‍
ഇ – കൊമേഴ്സ് സെെറ്റില്‍ കാണുന്ന സവിശേഷതള്‍ മാത്രം നോക്കി ഫോണ്‍ ഒരിക്കലും തിരഞ്ഞെടുക്കരുത്. ഇ-കൊമേഴ്സ് സെെറ്റില്‍ കാണുന്ന ഫോണിന്‍റെ സവിശേഷതകള്‍ ഒരിക്കലും സത്യമായിരിക്കണമെന്നില്ല. അതിനാല്‍ തന്നെ ഫോണിന്‍റെ സവിശേഷതകള്‍ അടങ്ങിയ വിശ്വസനീയമായ സെെറ്റുകളില്‍ നോക്കിയതിന് ശേഷം മാത്രം സ്മാര്‍ട്ട് ഫോണ്‍ വാങ്ങുക.
8) റീഫണ്ട് റിട്ടേണ്‍ പോളിസി
മോബെെല്‍ വാങ്ങുന്നതിന് മുന്പ് അതിന്‍റെ റീഫണ്ട് നിബന്ധനകള്‍ കൃത്യമായി പരിശോധിക്കുക. നിങ്ങള്‍ ഒരു പക്ഷേ ഫോണിന്‍റെ ഭംഗി കണ്ടായിരിക്കും ഫോണ്‍ വാങ്ങുക. എന്നാല്‍ ലഭിച്ചതിന് ശേഷം ഉദ്ദേശിച്ചതല്ലെങ്കില്‍ മാറ്റി വാങ്ങാന്‍ സാധിക്കുന്ന തരത്തിലുളള നിബന്ധനകള്‍ അടങ്ങിയതാണോ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഫോണ്‍ എന്ന് സശ്രദ്ധം പഠിക്കുക.
9) എക്സേഞ്ച് ഓഫര്‍
മിക്ക ഇ- കൊമേഴ്സ് സെെറ്റുകളും പഴയ ഫോണ്‍ നല്‍കി നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഫോണ്‍ സ്വന്തമാക്കാനുളള അവസരം ഒരുക്കുന്നുണ്ട്. അങ്ങനെയുളള കിഴിവുകള്‍ പ്രയോജനപ്പെടുത്തുക. ലാഭകരമാണെങ്കില്‍ മാത്രം.
10)വില്‍പ്പനാന്തര സേവനം
സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കുനതിന് മുന്പ് ആ ബ്രാന്‍ഡ് വാങ്ങി അനുഭവിച്ചവരുടെ പ്രതികരണങ്ങള്‍ നിങ്ങള്‍ക്ക് സെെറ്റുകളില്‍ പരിശോധിക്കാന്‍ കഴിയും. പ്രതികരണങ്ങള്‍ വിലയിരുത്തിയ ശേഷം മാത്രം തീരുമാനം എടുക്കുക . കൂടാതെ ഫോണ്‍ വാങ്ങിയ ശേഷമുളള വില്‍പ്പനാന്തര സേവനം തൃപ്തികരമാണോ എന്നും വ്യക്തമായും പരിശോധിക്കുക.
Post Your Comments