Latest NewsIndia

ഭർതൃവീട്ടിലെ പീഡനം; സോഫ്‌റ്റ് വെയർ എഞ്ചിനീയറായ യുവതി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: ഭർതൃവീട്ടിലെ പീഡനം താങ്ങാനാകാതെ സോഫ്‌റ്റ് വെയർ എഞ്ചിനീയറായ യുവതി ആത്മഹത്യ ചെയ്തു. സ്ത്രീധനം നല്‍കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും നിരന്തര പീഡനം സഹിക്കാനാകാതെയാണ് യുവതി ജീവനൊടുക്കിയത്. പി രൂപിണി(25)എന്ന യുവതിയാണ് മരിച്ചത്. ഈ വര്‍ഷം മാര്‍ച്ച് 4നാണ് രൂപിണിയും അന്ധ്രപ്രദേശ് സ്വദേശിയായ യുവാവും തമ്മില്‍ വിവാഹിതരാകുന്നത്. വിവാഹ ശേഷം ഇരുവരും ഹൈദരാബാദിലേക്ക് താമസം മാറുകയും ചെയ്തു.

എന്നാൽ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് നിരന്തരം പീഡിപ്പിക്കാൻ തുടങ്ങി. യുവതിയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ നൽകിയ പരാതിയില്‍ പറയുന്നു. ബന്ധുക്കള്‍ക്കും യുവാവിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും ഭര്‍ത്താവിനെ ചോദ്യം ചെയ്തു വരുന്നതായും പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button