Latest NewsKerala

സംസ്ഥാനത്ത് എച്ച്1 എന്‍1 വൈറസ് ബാധ കുറയുന്നതായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്1 എന്‍1 വൈറസ് ബാധ കുറയുന്നതായി വെളിപ്പെടുത്തി ആരോഗ്യ വകുപ്പ്. 2018ല്‍ എച്ച്1എന്‍1 കേസുകള്‍ ഗണ്യമായി കുറഞ്ഞെന്നും ഈ വര്‍ഷം സപ്തംബര്‍ 23 വരെ 105 കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചതെന്നും അധികൃതര്‍ വ്യക്തമല്ല. ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചതിനാലാണ് വൈറസ് ബാധ നിയന്ത്രിക്കാനായതെന്നും അധികൃതര്‍ വ്യക്തമല്ല.

2017ല്‍ സംസ്ഥാനത്ത് 1417 എച്ച്1 എന്‍1 കേസുകളാണ് ആകെ സ്ഥിരീകരിച്ചത്. ഇതില്‍ 76 പേര്‍ മരിച്ചു. തുടര്‍ന്ന് സംസ്ഥാനത്തുടനീളം ആരോഗ്യ പ്രവര്‍ത്തകര്‍ വലിയ ജാഗ്രത പാലിച്ചു. 2017നെ അപേക്ഷിച്ച് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം കുറവാണ്. എച്ച്1എന്‍1നെ തുടര്‍ന്നുള്ള മരണങ്ങളിലും കുറവുണ്ടായെന്ന് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button