ഭോപ്പാല്‍: പശുക്കളെ മികച്ച രീതിയില്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി മധ്യപ്രദേശില്‍ പശു സംരക്ഷണ മന്ത്രാലയം രൂപീകരിക്കുമെന്ന് വെളിപ്പെടുത്തി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. ചൗഹാന്റെ പ്രഖ്യാപനം നടപ്പിലായാല്‍ ഇന്ത്യയില്‍ പശു മന്ത്രാലയം ഉണ്ടാകുന്ന രണ്ടാമത്തെ സംസ്ഥാനമാകും മധ്യപ്രദേശ്. രാജസ്ഥാന് നേരത്തെ പശു മന്ത്രാലയം രൂപീകരിച്ചിരുന്നു.
പശു മന്ത്രാലയം സംസ്ഥാനത്തെ സുവര്‍ണ മധ്യപ്രദേശാക്കിമാറ്റാന് സഹായിക്കുമെന്നു ചൗഹാന് പറഞ്ഞു. മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇതൊരു മാതൃകയാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ പശു സംരക്ഷണ ബോര്‍ഡ് മന്ത്രാലയമായി രൂപാന്തരപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്നും ഖജുരാവോയില്‍ പൊതുപരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments