കണ്ണൂര്‍: മഹിള മോര്‍ച്ച നേതാവ് ലസിത പാലക്കലിനെ ഫേസ്ബുക്കില്‍ അപമാനിച്ച കേസിൽ പ്രതിയായ സാബുമോൻ കേസ് നടക്കുന്നതിനിടെയാണ് ബിഗ്‌ബോസ് ഷോയിലേക്ക് പോയത്. ഇത് നിരവധി വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ലസിത പാലക്കൽ പരാതി നൽകി മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. എന്നാൽ ബിഗ് ബോസ് വിജയിയായി സാബുമോന്‍ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ലസിത പാലക്കല്‍ ഫേസ്ബുക്കില്‍ രണ്ട് സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചിരിക്കുകയാണ്. ഒന്നില്‍ ഗായിക റിമി ടോമിയെ അമാനിക്കുന്നതും മറ്റൊന്നില്‍ മോഹന്‍ലാലിനെ അധിക്ഷേപിക്കുന്നതും ആണ് ഉള്ളത്.
ഒരു സ്ത്രീ എന്ന നിലയ്ക്ക് ഇത് പറഞ്ഞേ തീരു. കാരണം, കള്ളന് കഞ്ഞിവക്കുന്നവന്‍ പോലീസ്- ഇത് എനിക്ക് മനസ്സിലായ കാര്യമാണ്. സാബുവിനെ രക്ഷിക്കാന്‍ സിപിഎം നേതാക്കളുണ്ട്. ഈ അക്കൗണ്ട് ഗള്‍ഫില്‍ നിന്ന് എടുത്ത അക്കൗണ്ട് ആണ് എന്നാണ് പോലീസിന്റെ ഭാഷ്യം. അപ്പോള്‍ ഇവരെയൊക്കെ ചീത്ത പറഞ്ഞ സാബു രക്ഷപ്പെട്ടു, അല്ല രക്ഷപ്പെടുത്തി- ഇതാണ് ലസിതയുടെ ഫേസ്ബുക്ക് പോസ്റ്റ്. യുവമോര്‍ച്ചയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയിരുന്നു ലസിത പാലക്കല്‍. യുവമോര്‍ച്ചയുടെ നേതൃസ്ഥാനത്ത് നിന്ന് അപ്രതീക്ഷിതമായി ലസിത പാലക്കലിനെ നീക്കിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ലസിത പാലക്കലിനെ അപമാനിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റുകളുമായാണ് സാബു രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ഒരു സ്ത്രി എന്ന നിലയ്ക്ക് ഇത് പറഞ്ഞെതീരു കാരണം കള്ളന് കഞ്ഞി വെയ്ക്കുന്നവൻ പോലിസ് ഇതെനിക്ക് മനസിലായ കാര്യമാണ് സാബുവിനെ സംരക്ഷിക്കാൻ CPM നേതാക്കൾ ഉണ്ട് ഈ Acc ഗൾഫിൽ നിന്ന് എടുത്തAcc ആണ് പോലിസിന്റെ ഭാഷ്യം അപ്പോൾ ഇവരെയോക്കെ ചീത്ത പറഞ്ഞ സാബു രക്ഷപ്പെട്ടു അല്ല രക്ഷപ്പെടുത്തി…..
Post Your Comments