കൊച്ചി : പിസി ജോർജ് എംഎൽഎക്കെതിരെ കേസ്. ഐപിസി 509 വകുപ്പ് പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിന് കുറവിലങ്ങാട് പോലീസാണ് കേസ് എടുത്തത്. വാർത്താ സമ്മേളനത്തിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയെ എംഎൽഎ മോശം പദപ്രയോഗങ്ങളിലൂടെ അപമാനിച്ചത്. ഇതിനെതിരെ കന്യാസ്ത്രീ പരാതി നല്കുകയായിരുന്നു.കൂടാതെ നേരത്തേ മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ പൊലീസ് പി.സി.ജോർജിനെതിരെ സ്വമേധയാ കേസെടുക്കാൻ തീരുമാനിച്ചിരുന്നു. ഇത് രണ്ടും ചേർത്താണിപ്പോൾ കേസെടുത്തിരിക്കുന്നത്.
Post Your Comments