Latest NewsKerala

കഞ്ചാവും ഐസ്‌ക്രീമും ഒരേ കടകളില്‍; അതില്‍ കുഴപ്പമുണ്ടോ എന്ന് ചോദിച്ച് മുരളി തുമ്മാരുകുടി

കഞ്ചാവും ഐസ്‌ക്രീമും ഒരുമിച്ചാല്‍ വിറ്റാല്‍ കുഴപ്പമുണ്ടോ എന്ന് ചോദിച്ച് എഴുത്തുകാരനും യു.എന്നിലെ ഉന്നത ഉന്നത ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടി. കേരളത്തില്‍ ഇത്തരമൊരു കാഴ്ച കാണാന്‍ കഴിയില്ലെങ്കിലും കഞ്ചാവ് നിയമവിധേയമായ ജനീവ പോലുള്ള നാടുകളില്‍ ഇതെല്ലാം സുലഭമാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഐസ് ക്രീമും കഞ്ചാവും

ബോര്‍ഡ് ശ്രദ്ധിക്കുക

Glaces എന്ന് വച്ചാല്‍ ഐസ് ക്രീം ആണ്, Cannabis എന്നാല്‍ കഞ്ചാവും.

ജനീവയില്‍ നഗര മധ്യത്തിലെ ഒരു കടയാണ്. ഐസ്‌ക്രീമും കിട്ടും കഞ്ചാവും കിട്ടും. ഒരു രഹസ്യവുമില്ല. ഒരു കടയല്ല, പലതുണ്ട്. ഐസ് ക്രീം മാത്രമല്ല കൂള്‍ ഡ്രിങ്ക്സും സിം കാര്‍ഡും ഒക്കെ കിട്ടും.

കഞ്ചാവ് നിയമവിധേയം ആയ നാടുകളില്‍ കഞ്ചാവിന്റെ ഉപയോഗം കൂടുന്നതായോ കഞ്ചാവുപയോഗിച്ചതിന് ശേഷം ഉള്ള കൃത്യങ്ങള്‍ കൂടുന്നതായോ തെളിവുകള്‍ ഇല്ല. യൂറോപ്പിലെ തന്നെ ഏറ്റവും സുരക്ഷിതമായ രാജ്യമാണ് സ്വിട്‌സര്‌ലാന്ഡ്. ഏറെ നാളായി കഞ്ചാവ് വില്പന നിയമ വിധേയമായ നെതര്‍ലാന്‍ഡിലാണ് കുറ്റവാളികള്‍ ഇല്ലാത്തതിനാല്‍ ജയിലുകള്‍ അടച്ചു പൂട്ടേണ്ടി വന്നത്.

പക്ഷെ കുറ്റവാളികളെ കഞ്ചാവ് കൃഷിയില്‍ നിന്നും കച്ചവടത്തില്‍ നിന്നും ഒഴിവാക്കുന്നതിലൂടെ കഞ്ചാവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ കുറയുന്നതായി തെളിവുകള്‍ ഏറെ ഉണ്ട്. കൂടുതല്‍ കൂടുതല്‍ രാജ്യങ്ങള്‍ കഞ്ചാവിന്റെ വില്പനയും ഉപയോഗവും നിയമവിധേയം ആക്കാനുള്ള ശ്രമത്തില്‍ ആണ്.

കേരളം ഈ ചിന്തകള്‍ക്കൊന്നും ഇനിയും തയ്യാറല്ല എന്നെനിക്ക് അറിയാം. എന്നാലും ലോകം എങ്ങോട്ടാണ് പോകുന്നത് എന്ന് കാണിക്കാന്‍ പറഞ്ഞു എന്നേ ഉള്ളൂ.

മുരളി തുമ്മാരുകുടി

https://www.facebook.com/photo.php?fbid=10215959391032966&set=a.3233706956890&type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button