അഹമ്മദാബാദ്: ഒട്ടകപ്പാലിന് പശുവിന്‍ പാലിനേക്കാള്‍ ഗുണമുണ്ടെന്ന് തന്‍ പണ്ടുപറഞ്ഞപ്പോള്‍ പലരും തന്നെ പുച്ഛിക്കുകയും കളിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് ഒട്ടകപ്പാലിനും അതുപയോഗിച്ച് ഉണ്ടാക്കുന്ന ചോക്ലേറ്റിനും ആവശ്യക്കാര്‍ ഏറെയാണെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്തുകയായിരുന്നു അദ്ദേഹം. ഇതിനിടയിലാണ് 533 കോടിയുടെ അമുല്‍ പ്രീമിയം ചോക്ലേറ്റ് നിര്‍മാണ പ്ലാന്റ, പോഷകാഹാര പ്ലാന്റ് തുടങ്ങിയവയുടെ ഉദ്ഘാടനവും ഒപ്പം പാല്‍സംസ്‌കരണം, പായ്ക്കിങ്, വെണ്ണ നിര്‍മ്മാണം, എന്നിവയ്ക്കായുള്ള ശിലാസ്ഥാപനകര്‍മ്മവും നരേന്ദ്രമോഡി നടത്തിയത്.
താന്‍ പണ്ട് ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുന്ന സമയത്ത് നടത്തിയ പ്രസ്താവനയായിരുന്നു ഒട്ടകപാലിന് പോഷകഗുണങ്ങള്‍ ഏറെ ഉണ്ട് എന്നത്, എന്നാല്‍ താന്‍ അത് പറഞ്ഞതിന് ശേഷം ചെല്ലുന്നിടത്തെല്ലാം ആളുകള്‍ പരിഹസിക്കുകയും കാര്‍ട്ടൂണുകള്‍ വരയ്ക്കുകയും ചെയ്യ്തു. എങ്കിലും അന്ന് താന്‍ പറഞ്ഞ വാക്കുകള്‍ ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നതായും വര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കിലും തന്റെ ആഗ്രഹം സാധിച്ചു തന്നതിന് അമുല്‍ ഗ്രൂപ്പിനോട് നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments