KeralaLatest News

ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമിനെ അപമാനിച്ചു; ലോഡ്ജ് ഉടമ അറസ്റ്റില്‍

ആദ്യമാണിത്തരമൊരനുഭവമെന്നും പോലീസിന് ഇതേക്കുറിച്ച് പറയാന്‍ മറുപടിയൊന്നും ഇല്ലായിരുന്നു എന്നും ശീതള്‍

കോഴിക്കോട്: യൂണിയന്‍ ഉദ്ഘാടനത്തിനെത്തിയ ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമിനെയാണ് ‘ഇത്തരക്കാര്‍ക്ക് ഇവിടെ റൂം നല്‍കില്ലെ’ന്ന് പറഞ്ഞ് ലോഡ്ജ് ഉടമ അപമാനിച്ചത്. ഭാരവാഹികള്‍ വടകരയിലെ അല്‍സഫ ലോഡ്ജിലായിരുന്നു റൂം ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ രാവിലെ ലോഡ്ജിലെത്തിയ ശീതളിനോട് റും നല്‍കാനാവില്ലെന്നും പോലീസിന്റെ ഭാഗത്ത് നിന്നും ഇതുസംബന്ധിച്ച് നിര്‍ദ്ദേശമുണ്ടെന്നും കടയുടമയും ജീവനക്കാരും പറഞ്ഞു.

ഇറങ്ങിപോകണമെന്നും പോലീസിനെയും മാധ്യമങ്ങളെയും പേടിയില്ലെന്നു പറയുകയും, കൂടെയുണ്ടായിരുന്ന ഭാരവാഹികളെയും തന്നെയും ചേര്‍ത്ത് മോശമായി സംസാരിച്ചെന്നും ശീതള്‍ ശ്യാം പറഞ്ഞു. ആദ്യമാണിത്തരമൊരനുഭവമെന്നും പോലീസിന് ഇതേക്കുറിച്ച് പറയാന്‍ മറുപടിയൊന്നും ഇല്ലായിരുന്നു എന്നും ശീതള്‍ ആരോപിച്ചു.ശീതളിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button